പട്ടയ ഭൂമിയിലെ മരങ്ങളെ ടിമ്പർ മാഫിയക്ക് തീറെഴുതി പിണറായി സർക്കാർ 




ക്വാറി ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററായി കുറച്ച് പശ്ചിമഘട്ട മലകളുടെ നാശവും, 2018ലെ സമാനതകളില്ലാത്ത മഹാപ്രളയശേഷവും നെൽവയൽ സംരക്ഷണ നിയമം ഭേദഗതി വരുത്തി ഉദാരമാക്കുകക  വഴി flood കുഷ്യൻ എന്നറിയപ്പെടുന്ന വയലുകളുടെ നാശവും ഉറപ്പു വരുത്തിയതിനു പിന്നാലെ കൊറോണ മഹാമാരി വർത്തകളിലേക്ക് മാധ്യമ-നവ മാധ്യമ ശ്രദ്ധ മുഴുവൻ മാറികഴിഞ്ഞിരിക്കുന്ന അവസരം മുതലാക്കി 'വനേതര പ്രദേശത്ത് വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമ'ത്തിൽ പിന്നെയും വെള്ളം ചേർത്ത് ടിമ്പർ മാഫിയയുടെ കാലങ്ങളായുള്ള ആവശ്യമായ പട്ടയ ഭൂമികളിലിലെ റിസേർവ് ചെയ്ത പടുകൂറ്റൻ മരങ്ങൾ മുറിച്ചു മാറ്റാനുള്ള അനുമതിയും നൽകി 'സർക്കാർ ഒപ്പമുണ്ടെന്ന ഉറപ്പ് പാലിച്ച്  ' ടിമ്പർ മാഫിയയെയും തൃപ്തി പ്പെടുത്തികഴിഞ്ഞിരിക്കുന്നു സർക്കാർ. 


"പരിസ്ഥിതിയും സംരക്ഷിക്കും" എന്ന് പ്രകടന പത്രികയിലൂടെ വാഗ്ദാനം ചെയ്ത് പരിസ്ഥിതി വാദികളുടെ കൂടി വോട്ടു വാങ്ങി  അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാരാണിതും ചെയ്തിരിക്കുന്നത്. 
2012ൽ കത്തോലിക്ക സഭയും കമ്മ്യൂണിസ്റ്റു പാർട്ടികളും സഖ്യം ചേർന്ന് അഴിച്ചുവിട്ട ഗാഡ്ഗിൽ -കസ്തൂരി രംഗൻ റിപ്പോർട്ടുകൾക്കെതിരെയുള്ള കലാപവും ദുഷ്പ്രചാരണങ്ങളും പശ്ചിമഘട്ടത്തിലെ ചെറുതും വലുതുമായ ലക്ഷക്കണക്കിന് മരങ്ങളുടെ നശീകരണത്തിനാണിടവെച്ചത്. 


പിന്നീട് 2016 ൽ ഡോ. തോമസ് ഐസക്കിന്റെയും ഏതാനും ചില so called പരിസ്ഥിതി സെലിബ്രിറ്റികളുടെയും തലതിരിഞ്ഞ ബുദ്ധിയിൽ നിന്നുദിച്ച " കാർബൺ ന്യൂട്രൽ വയനാട് "എന്ന തുഗ്ലക് പദ്ധതി കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ വയനാട് ജില്ലയിലെ എസ്റ്റേറ്റുകളിലേതടക്കം  ബാക്കിവന്ന വന്മരങ്ങളും കർഷകർ മുറിച്ചു വിറ്റു കാശാക്കി. അതിനുശേഷം വനേതര ഭൂമിയിൽ (Non-Forest area) അല്പം പച്ചപ്പവശേഷിക്കുന്നത് റവന്യൂ പട്ടയ ഭൂമികളിൽ മാത്രമാണ്. അവയിലെ റിസേർവ് ചെയ്ത തേക്ക്, വീട്ടീ, ഇരുൾ, തേമ്പാവ്, കമ്പകം, ചടച്ചി, ചന്ദനം, ചന്ദന വെമ്പ്, വെള്ളകിൽ എന്നീ 9 ഇനം മരങ്ങൾ മുറിക്കാൻ വിലക്കുള്ളതുകൊണ്ടും വനം വകുപ്പിന്റേതടക്കം അനുമതി ആവശ്യമുള്ളത് കൊണ്ടും മാത്രമാണ് അവ ഇത്രകാലം അതിജീവിച്ചു നിന്നത്. ആ വിലക്കാണ് പുരകത്തുമ്പോൾ വാഴവെട്ടുക എന്നതിനുമപ്പുറം അധഃപതിച്ച് ഈ കൊറോണ വ്യാപനത്തിന്റെ ഭയാനക സാഹചര്യത്തിനിടെ എടുത്തുമാറ്റി റവന്യൂ അഡിഷണൽ ചീഫ്‌ സെക്രട്ടറി ഡോ. വി വേണു ഇക്കഴിഞ്ഞ മാർച്ച്‌ 11ന്  ഉത്തരവ് പുറപ്പെടുപ്പിവിച്ചൊരിക്കുന്നത്.


ഇതനുസരിച്ച് റിസേർവ് ലിസ്റ്റിലുള്ള 9 ഇനങ്ങളിൽ ചന്ദനമൊഴികെ ബാക്കി 8 ഇനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ  കൂട്ടത്തോടെ കടയറുക്കപ്പെടും. അതോടെ വനേതര ഭൂമിയിൽ പക്ഷികളടക്കമുള്ള കോടാനുകോടി ജീവജാലങ്ങളുടെ  അവസാനത്തെ ആവാസ വ്യവസ്ഥയും അവസാനത്തെ സ്വാഭാവിക വൃക്ഷ സഞ്ചയവും എന്നെന്നേക്കുമായി കുറ്റിയറ്റ് കേരളം ഏറെക്കുറെ "ഹരിത മുക്തമാവും !" റബ്ബർ പച്ചമാത്രമാവും പിന്നെയവിടെ അവശേഷിക്കുക? ഓർക്കുക ഏതാനും കൊല്ലം മുമ്പ് തലസ്ഥാന നഗരിയിൽ പാതയോരത്തെ പോട് വീണ ഒരു മരം വെട്ടാൻ തുനിഞ്ഞപ്പോൾ അരുത് കാട്ടാള എന്ന് നെഞ്ചത്തടിച്ച് നിലവിളിച്ച് സുഗതകുകരിക്കൊപ്പം അത് തടയാൻ പാഞ്ഞെത്തിയ  പ്രകൃതി സ്നേഹിയായ ബിനോയ്‌ വിശ്വത്തിന്റെ പാർട്ടി ഭരിക്കുന്ന റവന്യൂ വകുപ്പാണ് ഈ ഉത്തരവിട്ടിരിക്കുന്നത് !


1986ലെ preservation of trees act, ന്റെ ചുവടുപിടിച്ച് നിർമ്മിച്ച ,"വനേതര  പ്രദേശത്ത് വൃക്ഷം വളർത്തൽ പ്രോത്സാഹന നിയമം 2005- (ACT 46 OF 2005 THE KERALA PROMOTION OF TREE GROWTH IN NON-FOREST AREAS ACT, 2005 )- നെക്കുറിച്ച് ഇനി  പറയാം. എന്തിന് വേണ്ടി ഇത്തരം ഒരു നിയമം കൊണ്ടുവന്നു എന്നതിന് അതിന്റെ പ്രീ ആമ്പിൾ (Preamble) നോക്കിയാൽ മതി. "പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിൽക്കേണ്ടതിന്  വനേതര പ്രദേശത്തും അനിവാര്യമായും വൃക്ഷം വളർത്തേണ്ടിയിരിക്കുന്നു." WHEREAS, it is necessary to maintain environmental stability by the cultivation of trees in non-ഫോറെസ്റ്


അതായത് പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിൽക്കാൻ  വനത്തിൽ മാത്രമല്ല വനേതര പ്രദേശത്തും വൃക്ഷങ്ങൾ കൂടിയേ തീരൂ. അല്ലെങ്കിൽ പാരിസ്ഥിതിക സന്തുലനാവസത്ത തകരും. 
"മണ്ണൊലിപ്പും  അത് കൂടാതെ നദികളുടെയും മറ്റ് ജലാശയങ്ങളുടെയും തീര ശോഷണം തടയുന്നതിനും വൃക്ഷവത്കരണം അത്യന്താപേക്ഷിതമാണ്. അല്ലെന്നാൽ പ്രളയം വരൾച്ച എന്നിവക്ക് കാരണമായേക്കാം." AND WHEREAS, cultivation of new trees are necessary for checking soil erosion and denudation in the catchment areas of rivers, lakes, tanks and canals and for mitigating floods and droughts; )


കാലാവസ്ഥ സംരക്ഷിക്കുവാനും അതുവഴി  ജനങ്ങളുടെ മൊത്തത്തിലുള്ള നന്മക്കു വേണ്ടിയും എവിടെയെല്ലാം സാധ്യമാവുന്നോ അവിടെയെല്ലാം വൃക്ഷ ഭൂപ്രദേശങ്ങൾ (Tree Land) ആക്കിയിത്തീർക്കണ്ടതും അനിവാര്യമാണ്.  (AND WHEREAS, it is necessary to establish tree lands, wherever possible, for the amelioration of the people and for preserving climatic conditions and promoting the general well being of the people; ;ചുരുക്കത്തിൽ മരം മുറി തുടർന്നാൽ അത് പ്രളയം, വരൾച്ച, കാലാവസ്ഥ വ്യതിയാനം, മണ്ണൊലിപ്പ്,എന്നിവക്ക് വഴിയൊരുക്കുകയും ജനങ്ങളുടെ മൊത്തത്തിലുള്ള നിലനിൽപ്പ് തന്നെ അപകടപ്പെടുമെന്നും  അസന്നിഗ്ധമായി  ഈ നിയമത്തിന്റെ  ആമുഖത്തിൽ തന്നെ പറഞ്ഞു വെച്ചിട്ടാണ് അവസാനത്തെ മരവും മുറിച്ചു വിറ്റ് കാശാക്കി കൊള്ളാൻ  നിരുപാധികം ഇതെനിയമം മൂലം തന്നെ അനുവദിച്ചിരിക്കുകയും ചെയ്തിരിക്കുന്നത്.!!  മാത്രമല്ല അതെപ്പോൾ  എന്നതാണ് അതായത് അതിന് തിരഞ്ഞെടുത്ത സന്ദർഭമാണ്  അതിലും പ്രധാനം. 


തുടരും

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment