50 മീറ്ററിലെ ഖനനം അടുത്തമാസം 15 വരെ തുടരാമെന്ന് ഹൈക്കോടതി




കേരളത്തിലെ ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട 2020, ജൂലൈ 21 ആം തീയതി ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്ത പാറി മുതലാളിമാരുടെ താൽപര്യങ്ങൾ ഒക്ടോബർ 15 ആം തീയതി വരെ സംരക്ഷിക്കപ്പെടും എന്നാണ് ഇന്നലത്തെ ഹൈക്കോടതിയുടെ ഇടപെടൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.


രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ജന സാന്ദ്രത ഏറെ അധികമുള്ള കേരളത്തിലെ ഖനനങ്ങൾ ജനവാസ കേന്ദ്രത്തിൽ നിന്നും അരുവികളിൽ നിന്നും റോഡിൽ നിന്നും പൊതു ആരാധനാലയങ്ങളിൽ നിന്നും മറ്റുമുള്ള അകലം 50 മീറ്റർ മതിയെന്ന് സംസ്ഥാന മലിനീകരണ ബോർഡ് നിർദ്ദേശിച്ചിരുന്നു. എന്നാൽ പ്രസ്തുത തീരുമാനം ശാസ്ത്രീയമായി വിശദീകരിക്കാൻ പരാജയപ്പെട്ടപ്പോഴാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പുതിയ വിധി പുറപ്പെടുവിച്ചത്.


ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ നിർദ്ദേശപ്രകാരം ദേശീയ മലിനീകരണ ബോർഡ് ശാസ്ത്രീയമായി തെളിവുകളുടെ അടിസ്ഥാനത്തിൽ (ജൂലൈ ഒൻപത്) ദൂരം 200 മീറ്ററായിരിക്കണം എന്നു നിഷ്ക്കർഷിച്ചു. കേരളത്തിലും ക്വാറികൾ  ജന വാസ കേന്ദ്രങ്ങളിൽ നിന്ന് കുറഞ്ഞത് 200 മീറ്റർ അകലെ മാത്രമേ പ്രവർത്തിക്കൂ എന്ന്  ജനങ്ങൾ പ്രതീക്ഷിച്ചു. ദേശീയത സമിതിയുടെയും ശാസ്ത്രീയവും യുക്തി ഭദ്രവും ജനങ്ങൾക്ക് ഉപകാര പ്രദമായ തീരുമാനത്തെ ചോദ്യം ചെയ്യുവാൻ പാറ മുതലാളിമാർ മുന്നോട്ട് വരുമ്പോൾ അതിന് ഒത്താശ ചെയ്യുവാൻ സംസ്ഥാന സർക്കാർ മറ്റാരെക്കാളും താൽപര്യം കാണിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിനെയും പാറ മുതലാളിമാരുടെയും താൽപര്യങ്ങളെ മാനിച്ചുകൊണ്ട് കേരള ഹൈക്കോടതി പ്രസ്തുത വിധിയെ ഭാഗികമായി സ്റ്റേ ചെയ്യുകയും കേസിൽ തീർപ്പു കൽപ്പിക്കാൻ ഒക്ടോബർ 15 വരെ വൈകുകയും ചെയ്യുമ്പോൾ, നിലവിലുള്ള ക്വാറികൾക്ക് പ്രവർത്തിക്കാൻ അവസരമൊരുങ്ങി എന്നു മനസ്സിലാക്കണം..


മലനിരകൾ അശാസ്ത്രീയമായി ,നിയമ വിരുദ്ധമായി പൊട്ടിച്ചിറക്കുമ്പോൾ തിരിച്ചു വരുവാൻ കഴിയാത്ത തരത്തിലുള്ള പ്രകൃതി നാശത്തിന് വഴി തുറക്കുകയാണ് കോടതി തീരുമാനം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഉള്ള ദേശീയ ഹരിത ട്രിബ്യൂണൽ  വിധി പുറപ്പെടുവിച്ച അവസരത്തിൽ വിഷയത്തിൽ ഹൈക്കോടതിക്ക് ഇടപെടാനുള്ള അവകാശം ഉണ്ടെന്നു സമ്മതിച്ചാൽ തന്നെ, വിഷയത്തിൽ തീർപ്പു കൽപ്പിക്കുവാൻ ഹൈക്കോടതി കാണിക്കുന്ന അമാന്തം പകരം വെക്കാൻ കഴിയാത്ത നാശ നഷ്ട്ടങ്ങൾക്ക് ഇടം നൽകുന്നു.


മറ്റേതെങ്കിലും വ്യവഹാരങ്ങളിൽ വരുന്ന കാല താമസം പോലെ പരിഗണിക്കുവാൻ കഴിയാത്ത പാറ ഖനനത്തെ പറ്റിയുള്ള തീരുമാനത്തിലെ ജ്യൂഡീഷ്യറിയുടെ വൈകൽ പ്രകൃതിയോടുള്ള നീതി നിഷേധമായി വിലയിരുത്താം (?)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment