റിയൽ എസ്‌റ്റേറ്റ് - ഉദ്യോഗസ്ഥ - മണ്ണ് മാഫിയ കൂട്ടുകെട്ട്; അപ്രത്യക്ഷമാകുന്നത് ഏക്കറ്റുകണക്കിന് കന്നുകളും വയലുകളും




സംസ്ഥാനത്ത് മണ്ണ് ഖനന പ്രദേശങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ തെളിഞ്ഞത് ഉദ്യോഗസ്ഥ മണ്ണ് മാഫിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന തെളിവുകൾ. പരിസ്ഥിതി പ്രവർത്തകർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനമൊട്ടാകെ മണ്ണ് ഖനനം ചെയ്യുന്ന സ്ഥലങ്ങളിലും അനുമതി നൽകിയ ഓഫീസുകളിലും ചൊവ്വാഴ്ച്ച രാവിലെ 9 മുതലാണ് ഓപറേഷൻ സേവ് എർത്ത് പേരിൽ പരിശോധന നടത്തിയത്.


വീട് നിർമ്മാണത്തിന്റെ പേരിൽ മണ്ണ് നീക്കം ചെയ്യുന്നതിന് മിനറൽ ട്രാൻസിറ്റ് പാസ് വാങ്ങി അനിയന്ത്രിയമായി വൻതോതിൽ മലകൾ ഇടിച്ചു നിരത്തിയതായി വിജിലൻസ് കണ്ടെത്തി.  ഖനന ഭൂവിജ്ഞാന വകുപ്പിന്റ് അനുമതിയില്ലാതെ സ്ഥലത്തെ പോലീസ് റവന്യൂ- ജിയോളജി അധികാരികളുടെ ഒത്താശയിൽ റിയൽ എസ്‌റ്റേറ്റ്കാരും മണ്ണ് മാഫിയ സംഘവും ചേർന്നാണ് കുന്നുകൾ ഇടിച്ചു കടത്തി തണ്ണീർതടങ്ങൾ നികത്തുന്നത്. കെട്ടിട നിർമ്മാണത്തിന്റെ അനുവധിച്ച പെർമിറ്റിൽ പറഞ്ഞ അളവിനേക്കാൾ പതിൽമടങ്ങ് മണ്ണ് നീക്കം ചെയ്തതിന് ശേഷം വസ്തുവിൽ കെട്ടിടം പണിഞ്ഞിട്ടില്ലന്ന വിവരും ലഭിച്ചിട്ടുണ്ട്.


വാഹന സൗകര്യം ഉള്ള വയലുകൾ ചെറിയ വിലയ്‌ക്ക് വാങ്ങി കരയാക്കി വിൽക്കുന്ന റിയൽ എസ്‌റ്റേറ്റ് സംഘങ്ങൾ സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നതായും കണ്ടെത്തി. കുറഞ്ഞവിലയ്ക്ക് വയലുകൾ വാങ്ങിയശേഷം വീടില്ലാത്ത കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കുറഞ്ഞ വിലയ്ക്ക് വീട് വയ്ക്കാൻ ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തിരിമറി നടത്തുന്നത്. ഇവരുടെ പേരിൽ അഞ്ച് സെന്റ് വീതം വയൽ രജിസ്റ്റർചെയ്ത ശേഷം വീടുവയ്ക്കാൻ വയൽ നികത്താനുള്ള അനുമതി കരസ്ഥമാക്കിയശേഷം ഏക്കർകണക്കിന് വയലുകൾ നികത്തി പ്ലോട്ട് തിരിച്ച് വിൽക്കുകയാണ്. 


പത്തനംതിട്ടയിൽ നടന്ന പരിശോധനയിൽ കടമിനിട്ട അന്ത്യാളൻകാവിൽ 4500 എം ക്യൂബ് മണ്ണാണ് അനധികൃതമായി കടത്തിയതായി കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്  പെരുമലയിൽ നിന്നും പാസ് ഇല്ലാതെ 10 മീറ്റർ താഴ്ചയിൽ 400 ഘനമീറ്റർ മണ്ണ് കടത്തി കൊണ്ടു പോയതായി അന്വേഷണസംഘം കണ്ടെത്തി തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം ആൽത്തറ മുക്ക് കിളിമാനൂർ തട്ടത്തുമല നെടുമങ്ങാട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ  വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. 


അടൂർ തെങ്ങമം തെങ്ങിനാലിൽ പരിശോധനയ്ക്കെത്തിയ വിജിലൻസ് സംഘം അനധികൃതമായി ഖനനം നടത്തിയ ഒരു ടിപ്പർ ലോറിയും എസ്കവേറ്ററും പിടികൂടി അടൂർ പോലീസിന് കൈമാറി. തെങ്ങമം പള്ളിക്കലിലും അടൂർ നഗരസഭയിൽ അയ്യപ്പൻപാറ, ആനന്ദപ്പള്ളി, കടമ്പനാട് നെല്ലിമുകൾ എന്നിവിടങ്ങളിൽ നിന്നും വ്യാപകമായി പെർമിറ്റ് വ്യവസ്ഥ ലംഘിച്ച് മണ്ണ് കടത്തിയതായി കണ്ടെത്തി. അനധികൃത മണ്ണ് കടത്തിലിന് പോലീസ് പിടിച്ചെടുക്കുന്ന വാഹനം കോംബോണ്ട് ചെയ്യുന്നതിലും കോഴ കൈപ്പറ്റുന്നതായി രഹസ്യവിവരം ലഭിച്ചു. 


വിജിലൻസ് ഡി. വൈ. എസ്. പി ഹരി വിദ്യാധരന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇൻസ്പെക്ടർ ഗോപകുമാർ, എസ്. ഐ രാധാകൃഷ്ണൻ, എ. എസ്. ഐമാരായ ശ്രീകുമാർ, എൻ. രാജേഷ്കുമാർ, സി. പി. ഒ മാരായ ജയകൃഷ്ണൻ, അനിൽകുമാർ, അജീഷ്, സന്തോഷ് എന്നിവർ പങ്കെടുത്തു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment