കേരളം വേനൽ ചൂടിൽ ഉരുകുന്നു; പാലക്കാട് തുടർച്ചയായി 40 ഡിഗ്രി ചൂട് 




കേരളത്തിൽ വി​വി​ധ ജി​ല്ല​ക​ൾ കനത്ത വേ​ന​ൽ ചൂ​ടി​ൽ വെന്ത് ഉരുകുകയാണ്. തുടർച്ചയായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ എല്ലായിടത്തെയും പോലെ കേരളത്തിലും ബാധിച്ച് വരികയാണ്. ശക്തമായ വെള്ളപ്പൊക്കത്തിന് ശേഷം ഉടൻ തന്നെ  സംസ്ഥാനം കനത്ത ചൂടിലേക്കും വരൾച്ചയിലേക്കും നീങ്ങുകയാണ്. പതിവുകൾ തെറ്റിച്ച് ഇക്കുറി ഫെബ്രുവരി മുതൽ തന്നെ കേരളത്തിൽ ചൂട് തുടങ്ങി. ചൂട് കൂടിയതോടെ മിക്ക ഇടങ്ങളിലും കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്.  


പാലക്കാട് ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും പാ​ല​ക്കാ​ട്  40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി. മു​ണ്ടൂ​രി​ലെ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് റൂ​റ​ൽ ടെ​ക്നോ​ള​ജി സെന്ററിലെ (ഐ.​ആ​ർ.​ടി.​സി) താ​പ​മാ​പി​നി​യി​ലാ​ണ് ഇ​ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വേ​ന​ൽ തു​ട​ങ്ങി​യ​തി​ന് ശേ​ഷം ഏ​ഴാം ത​വ​ണ​യാ​ണ് 40 ഡി​ഗ്രി​യി​ലെ​ത്തു​ന്ന​ത്, മാ​ർ​ച്ചി​ൽ മൂ​ന്നാം ത​വ​ണ​യും.


മ​ല​മ്പു​ഴ ജ​ല​സേ​ച​ന വ​കു​പ്പ് ഓ​ഫി​സി​ലെ താ​പ​മാ​പി​നി​യി​ൽ ബു​ധ​നാ​ഴ്ച 37.7 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ​ട്ടാ​മ്പി​യി​ലെ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഓ​ഫി​സി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ചൂ​ട് 39.4 ഡി​ഗ്രി. സൂ​ര്യാ​ത​പം പ്ര​തി​രോ​ധി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. തൃ​ശൂ​രും വെ​ന്തു​രു​കുകയാണ്​. 39.02 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ്​ വെ​ള്ളാ​നി​ക്ക​ര​യി​ലെ താ​പ​മാ​പി​നി​യി​ൽ ബു​ധ​നാ​ഴ്​​ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


ഫെ​ബ്രു​വ​രി 24ന്​ ​അ​നു​ഭ​വ​പ്പെ​ട്ട 38.07 ആ​ണ്​ അ​തി​ന്​ മു​മ്പു​ള്ള കൂ​ടി​യ​ചൂ​ട്. വ​രു​ന്ന ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന ക​ലാ​വ​സ്​​ഥ​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ 38 ഡി​ഗ്രി​യി​ൽ എ​ത്തി നി​ന്നി​രു​ന്ന ചൂ​ട്​ വേ​ന​ൽ​മ​ഴ സാ​ധ്യ​ത​യി​ൽ കു​റ​ഞ്ഞ്​ 35 മു​ത​ൽ 36 ഡി​ഗ്രി​യി​ലേ​ക്ക്​ എ​ത്തി​യി​രു​ന്നു. 


ഇതിന് സമാനമായ ചൂട് തന്നെയാണ് കേരളത്തിലെ മറ്റു ജില്ലകളിലും അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് 34 ഡിഗ്രിയാണ് ഇന്നത്തെ ചൂട്. കൊല്ലം - 33 ഡിഗ്രി, പത്തനംതിട്ട - 38 ഡിഗ്രി, കോട്ടയം - 36 ഡിഗ്രി, ആലപ്പുഴ - 32 ഡിഗ്രി, ഇടുക്കി - 31 ഡിഗ്രി, എറണാകുളം - 35 ഡിഗ്രി, മലപ്പുറം - 37 ഡിഗ്രി, കോഴിക്കോട് - 33 ഡിഗ്രി, കണ്ണൂർ - 32 ഡിഗ്രി, വയനാട് - 33 ഡിഗ്രി, കാസർഗോഡ് - 33 ഡിഗ്രി എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ചൂട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment