കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കും; പാലക്കാട് ചുട്ട് പൊള്ളും




കേരളത്തില്‍ വരും ദിവസങ്ങളില്‍ വലിയ തോതില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ പെട്ടെന്ന് ചൂട് കൂടിയേക്കാമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടാനിടയുണ്ട്. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലയില്‍ മാര്‍ച്ച് അഞ്ചിന് ശരാശരിയില്‍നിന്നും 8 ഡിഗ്രിയില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട് എന്നും എന്നും നിലവിലെ അനുമാനം സൂചിപ്പിക്കുന്നു.


പാലക്കാട് പകൽസമയത്തെ ശരാശരി താപനില 39 ഡിഗ്രിയിലെത്തിയിരിക്കുകയാണ്. വരാനിരിക്കുന്നത് കടുത്ത വരൾച്ചയുടെ ദിവസങ്ങളാണെന്നാണ് വിലയിരുത്തൽ. മാർച്ച് മാസം തുടങ്ങുമ്പോൾത്തന്നെ പാലക്കാട്ടെ താപനില നാൽപത് ഡിഗ്രിയിലേക്കടുക്കുകയാണ്.  രാത്രികാലങ്ങളിൽ നല്ല തണുപ്പും പകൽ കനത്ത ചൂടുമെന്നതാണ് പാലക്കാട്ടെ അന്തരീക്ഷം. ഈ നില തുടർന്നാൽ വരും ദിവസങ്ങളിൽ 42 വരെ എത്തിയാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
 

ഈ  സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി നടപടികളും മുന്നറിയിപ്പിൽ   നിര്‍ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം എന്നും മുന്നറിയിപ്പിൽ പറയുന്നു.

 

  • നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക
  • രോഗങ്ങള്‍ ഉള്ളവര്‍ 11 AM മുതല്‍ 3PM വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
  • പരമാവധി ശുദ്ധജലം കുടിക്കുക.
  • അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
  • വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്


തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു. തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക. 


വേനൽമഴയിലാണ് ഇനി നമുക്ക് അല്പമെങ്കിലും പ്രതീക്ഷ വെക്കാവുന്നത്. അതേസമയം, കാലാവസ്ഥാ മാറ്റം ഉണ്ടാകുന്നതിനാൽ മഴ പെയ്തില്ലെങ്കിൽ കേരളത്തിലെ സ്ഥിതി ഏറെ ദയനീയമാകും. കടുത്ത ചൂടിനൊപ്പം കടുക്കാത്ത ജല ക്ഷാമവും നേരിടേണ്ടി വരും. ജലസംഭരണികളിലെ വെളളം കൂടി വറ്റിയാൽ മാർച്ച് പകുതിയോടെ തന്നെ കേരളത്തിലെ പല മേഖലകളും വരൾച്ചയിലേക്ക് കടക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment