ആൽമരം മുറിക്കുന്നതിനെതിരെ പരിസ്ഥിതി സംരക്ഷണ സമിതി




താനൂർ: മൂലക്കൽ ആൽമരം മുറിക്കുന്നതിനെതിരെ കേരള പരിസ്ഥിതി സംരക്ഷണ സമിതി മേഖല ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. തിരൂർ - കടലുണ്ടി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ആൽമരം വെട്ടിമാറ്റുന്നത്.

 


പ്രതിഷേധ സമരം എരഞ്ഞിക്കാട് അലവിക്കുട്ടി ഉദ്ഘാടനം ചെയ്‌തു. കേരള പരിസ്ഥിതി സംരക്ഷണ സമിതി തിരൂർ മേഖല ചാപ്റ്ററിന്റെ കൺവീനർ കെ എം ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. 


കടപ്പാട്: മനോരമ 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment