ഇന്ന് കേരളപ്പിറവി; പാരിസ്ഥിതിക ഭീഷണികൾക്ക് നടുവിൽ കേരളം




കേരളം രൂപീകൃതമായിട്ട് 63 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഏറെ പുരോഗതി നേടിയ സംസ്ഥാനമായി പരിഗണിക്കുന്ന നമ്മുടെ നാട് പാരിസ്ഥിതികമായി വന്‍ ഭീഷണി നേരിടുന്നു എന്നുകാണം. സംസ്ഥാന രൂപീകരണ നാളുകളില്‍  ഉണ്ടായിരുന്ന കാടുകളും അരുവികളും പുഴകളും പാട ശേഖരങ്ങളും കുളങ്ങളും കായലും എന്തിനു പറയുന്നു നമ്മുടെ അറബികടല്‍ പോലും ആകെ മാറിക്കഴിഞ്ഞു. അവക്കു  സംഭവിച്ച പരിണാമങ്ങളില്‍ പലതും നാടിന്‍റെ നിലനില്‍പ്പിനു തന്നെ പ്രതിസന്ധി ഉണ്ടാക്കുവാന്‍ കഴിവുള്ളതാണ്. 120 വര്‍ഷങ്ങള്‍ക്ക് ശേഷം അറബി കടലില്‍ ഒരേ സമയം രണ്ടു ന്യൂന മര്‍ദ്ദങ്ങള്‍ രൂപ പെട്ടു എന്ന വാര്‍ത്ത‍ കേരളത്തിലെ തീരങ്ങളെ മാത്രമല്ല സംസ്ഥാനത്തെ ഉള്‍നാടന്‍ പ്രദേശങ്ങളെ തന്നെ പിടിച്ചുലക്കുവാന്‍ കഴിവുള്ളതായിരുന്നു. അവ ലക്ഷദ്വീപിനെ മുൾമുനയിൽ നിർത്തി. കേരളത്തിന്‍റെ മഴക്കാലം കാടുകള്‍ക്ക്  തഴച്ചു വളരുവാന്‍ അവസരം ഒരുക്കുന്നു. കാട്ടില്‍ ജീവിച്ചു വന്ന ആദിമ ജനത, മഴക്കാലത്ത്  ഊരുകളില്‍ ശേഖരിച്ചു വെച്ച ഭക്ഷണം കഴിച്ച് വിശ്രമിക്കുവാന്‍ സമയം കണ്ടെത്തി.പുഴകള്‍ സജ്ജീവമായി ഒഴുകി, തീരങ്ങളില്‍ എക്കല്‍ എത്തിച്ചും അഴുക്കുകള്‍ ഒഴുക്കി താഴ് വരയില്‍ എത്തിച്ചും നാടിനെ രക്ഷിച്ചു. പാടങ്ങള്‍ അടുത്ത വിത്ത് വിതക്കലിനുള്ള പരുവ പെടല്‍ നടത്തുന്നു. കുളങ്ങള്‍ നിറഞ്ഞ്‌ കവിഞ്ഞു. ഞാറ്റു വേലക്കൊപ്പം പിതൃ ദര്‍പ്പണവും നടത്തുവാന്‍ വിശ്വാസികള്‍ തയാറെടുത്തു. മത്സ്യങ്ങളുടെ പ്രജന കാലം മഴയും വെള്ളപ്പൊക്ക വുമായി ബന്ധപ്പെട്ടു നിൽക്കുന്നു. കായലുകള്‍ നിറഞ്ഞ് അറബി കടലില്‍ ചാകരക്ക് വേദി ഒരുങ്ങി.ആദ്യ മഴക്കാലത്തിനിടയില്‍ ലഭിക്കുന്ന പൂക്കാലം (ഓണം) കഴിഞ്ഞാൽ  വീണ്ടും മഴ തുടരുകയായി. ആദ്യ മഴ കാറ്റ്  വിട്ടു നില്‍ക്കുമ്പോള്‍ കിഴക്ക് നിന്നും വരുന്ന കാറ്റിന്‍റെ സാനിധ്യത്തില്‍ പുതിയ മഴയുടെ നാളുകള്‍ ആരംഭിക്കുന്നു. തുലാ മാസത്തെ മഴക്കൊപ്പം എത്തുന്ന ഇടിമിന്നല്‍ മണ്ണിന്‍റെ ഘടകങ്ങളെ മെച്ചപെടുത്തും. ഡിസംബര്‍ മുതല്‍ വേനലോടെ പുതു വര്‍ഷത്തിലെത്തിയ ശേഷം ഇടവിട്ടു കിട്ടിയ മഴ (വേനൽ മഴ) കാപ്പിക്കും മാവിനും മറ്റു വിളകൾക്കും അനുഗ്രഹമായി. തെറ്റാത്ത കാലവര്‍ഷവും മാറ്റ് ഋതുക്കളും മലയാള നാടിനെ പ്രകൃതിയുടെ സ്വന്തം നാടാക്കി മാറ്റിയ ഒരു പൂർവ്വകാലം ഓർമ്മയാകുകയാണോ ?


മഴക്കാലം കുട്ടനാട്ട്കാര്‍ക്ക് പോലും ദുരന്തങ്ങളുടെ സമയമായിരുന്നില്ല. മഴക്കാലത്തെ പരിമിതികള്‍ മുന്‍കൂട്ടി മനസ്സിലാക്കി നടത്തുന്ന തയ്യാറെടുപ്പു കളിലൂടെ  അസൗകര്യങ്ങൾ കുറയ്ക്കുവാന്‍ നാട്ടുകള്‍ വിജയിച്ചിരുന്നു. എന്നാല്‍ പുതിയ കാലത്ത്, വിശിഷ്യ 2004 ലെ സുനാമിക്ക് ശേഷം ആദ്യം തീരദേശങ്ങള്‍ കൂടുതൽ  ദുരന്തങ്ങൾ ഏറ്റുവാങ്ങുന്ന നാടായി. എല്ലാ മഴക്കാലത്തും കടലാക്രമണ ങ്ങള്‍ വര്‍ദ്ധിച്ചു. ഓഖി മറ്റൊരു പ്രഹരമായി തീരദേശത്തെ ബുദ്ധിമുട്ടിച്ചു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇടവപ്പാതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ശക്തമായി. ജൂണ്‍ മാസത്തിൽ മഴ മാറിനിന്ന് വേനല്‍ കാലത്തെ ഓര്‍മ്മിപ്പിച്ചു. ജൂലായിലും മഴ കുറഞ്ഞ് കേരളത്തെ പരീക്ഷിച്ചു.എന്നാല്‍ 4 മാസം കൊണ്ട് പെയ്യേണ്ട മഴ ആഴ്ച്ചകള്‍ കൊണ്ട്, ചിലപ്പോള്‍ ദിവസങ്ങള്‍ കൊണ്ട് പെയ്യുന്ന അവസ്ഥ കഴിഞ്ഞ രണ്ടു വര്‍ഷമായി ആവര്‍ത്തിക്കുന്നു.അതു വഴി തീരങ്ങള്‍ക്കൊപ്പം മല നിരകളും അതിന്‍റെ താഴ്വരയും മഴയാല്‍ തകര്‍ന്നു വീഴുന്നു. ഉരുള്‍ പൊട്ടല്‍, മലയിടിച്ചില്‍, ഡാമുകള്‍ പെട്ടെന്ന് നിറയുന്നത്, നദികള്‍ ഭീകരമായ വെള്ളപോക്കങ്ങള്‍ ഉണ്ട്ക്കുന്നത് ജീവ നഷ്ടവും സാമ്പത്തിക നഷ്ടവും ഭൂമി തന്നെ ഇല്ലാതാകുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചേർന്നു.  


കേരള സംസ്ഥാനത്തിന്‍റെ ഒരു രൂപീകരണ വാര്‍ഷികവും കൂടി കഴിയുമ്പോള്‍ നാടിന്‍റെ GDP വളര്‍ച്ചയില്‍ പുരോഗതി ഉണ്ട് എന്ന് സാമ്പത്തിക വിദഗ്ധർ  രേഖപെടുത്തുന്നു. ആധുനിക ജിവിത ചുറ്റുപാടുകളിലെ വര്‍ധനയില്‍ ഭരണക്കാര്‍ അഭിമാനിക്കുകയാണ്. എന്നാല്‍ കേരളം ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തങ്ങൾ ആവർത്തിക്കുന്ന നാടായി. അതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടങ്ങൾ ( 2018ൽ 31000 കോടി ,2019 ൽ 12500 കോടി ) പരിഹരിക്കുവാൻ കഴിയുന്ന വികസന പദ്ധതികൾ നമ്മുടെ മുന്നിലില്ല. അതു വരുത്തി വെക്കുന്ന മനുഷ്യ ഹാനികൾ അപരിഹാര്യമാണ്. കേരളത്തിനെ ദൈവത്തിന്റെ സ്വന്തം നാടായി കാണുന്ന സന്ദർശകർക്ക്  തകർന്നടിയുന്ന നാടിനെ അവരുടെ സ്വപ്ന ഭൂമിയായി പരിഗണിക്കുവാൻ കഴിയില്ല. ഈ അവസരത്തിൽ കേരളത്തിന്റെ കാടിനെയും മണ്ണിനെയും പുഴകളെയും കുളങ്ങളെയും മറ്റും പരിരക്ഷിക്കുന്ന സമീപനങ്ങൾ വളർത്തി എടുക്കലായിരിക്കണം നവംബർ 1 , കേരളപ്പറവി  ദിനത്തിന്റെ സന്ദേശമായി തീരേണ്ടത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment