ഇപ്പോഴത്തെ കേരളം നിങ്ങളെ സന്തോഷിപ്പിക്കുന്നുവോ ?




സംസ്ഥാനത്ത് രൂക്ഷമായ  കടലാക്രമണങ്ങൾക്കു വിധേയമാകുന്ന തലസ്ഥാന ജില്ലയിൽ പെട്ട  അടിമലത്തുറ തീരത്തെ കയ്യേറ്റവും അനധികൃത ഭൂമി വിൽപ്പനയും തീരദേശ നിയമങ്ങളെ വെല്ലുവിളിക്കുന്നു .അടിമലത്തുറയിൽ മത്സ്യത്തൊഴി ലാളികളുടെ പേരിൽ നടത്തുന്ന അനധികൃത ഭവന നിർമ്മാണ പ്രവർത്തനങ്ങൾ ന്യായീകരിക്കാനാകില്ലെന്നും അതിനെതിരെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയും റവന്യൂ മന്ത്രിയും വ്യക്തമാക്കി. 


മത്സ്യത്തൊഴിലാളികൾക്കായി ഫ്‌ളാറ്റ് നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പ്, ഫിഷറീസ് വകുപ്പിനായി കൈമാറിയ ഭൂമിയിൽ ഭവന നിർമ്മാണത്തിനെതിരെ പ്രതിഷേധ മുണ്ടായി. ആ സ്ഥലം ഭവന നിർമ്മാണത്തിന് യോജിച്ചതല്ലെന്നും കടലിനോട് ചേർന്ന് കിടക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ചിലർ തടസ്സം പറഞ്ഞിരുന്നു.തുടർന്ന് ഫിഷറീസ് വകുപ്പ് പദ്ധതിയിൽ നിന്ന് പിൻ വാങ്ങിയിരുന്നു.ഇതേ ആളുകൾ തന്നെ സർക്കാർ സ്ഥലം ഓരോരുത്തരിൽ നിന്നും ഒരു ലക്ഷം രൂപാ വീതം പിരിച്ചെടുത്ത്, മൂന്ന് സെന്റ് ഭൂമി വീതം അനധി കൃതമായി വീതിച്ച് നൽകിയിരിക്കുന്നു.11ഏക്കർ ഭൂമി ഇത്തരത്തിൽ കൈയ്യേറിയത് ലാറ്റിൻ സഭാ നേതൃത്വത്തിലാണ് എന്ന് വാർത്തകൾ വിവരിക്കുന്നുണ്ട്.


ഭൂമി ലഭിക്കുന്നതിനായി പള്ളിയ്ക്ക്  പണം നല്‍കിയെന്നും  പ്രശ്‌നമുണ്ടായാല്‍ പള്ളി സംരക്ഷണം നല്‍കുമെന്ന് ഉറപ്പുനല്‍കിയതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ലത്തീന്‍ സഭ കയ്യേറി , വിറ്റ ഭൂമിയില്‍ നിലവില്‍ നൂറിലധികം വീടുകളാണ് നിര്‍മ്മിച്ചി രിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ തീരം കയ്യേറിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തീരം ഒഴിപ്പിക്കാന്‍ ഇതിനിടെ റവന്യൂ അധികൃതരും പഞ്ചായത്തും ഇടപെട്ട് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.മത്സ്യത്തൊഴിലാളി സംഘടനയിലെ നേതാക്കളെ മുന്‍നിര്‍ത്തി ഒഴിപ്പിക്കാനുള്ള നീക്കം പള്ളി തടയുകയായിരുന്നു.


മരട് പോലെയുള്ള സംഭവങ്ങൾക്കു പിന്നിൽ റിയൽ എസ്റ്റേക്ക് മാഫിയകൾ പ്രവർത്തിക്കുമ്പോൾ, കൈയ്യേറ്റങ്ങൾ നടത്തി നിർമ്മാണങ്ങൾ നടത്തുവാൻ മത സ്ഥാപനങ്ങൾ മടി കാണിക്കാതെ ഇരിക്കുന്നത് അപലനീയമാണ്. മത്സ്യ തൊഴിലാളി കളുടെ ജീവിതത്തെ പന്താടുവാൻ, ടൂറിസം വ്യവസായികളെ ഓർമ്മിപ്പിക്കും വിധം മത്സ്യതൊഴിലാളികളുടെ ആത്മീയ സ്ഥാപനങ്ങൾ തയ്യാറാകുന്നത് ഭരണ ഘടന യോടുള്ള  വെല്ലുവിളിയായി കാണണം.


നശിച്ചു കൊണ്ടിരിക്കുന്ന തീരദേശങ്ങളും വെട്ടി തെളിച്ച കുന്നുകളും വരണ്ടുണങ്ങിയ പുഴകളും നിറയുന്ന കേരളം ആരെയാണ് സന്തോഷിപ്പിക്കുക ?

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment