മഴയുടെ സ്വഭാവം കേരളത്തിൽ  മാറിമറിയുമ്പോൾ




121 വര്‍ഷത്തിനിടയിലെ ഏറ്റവും നനവുണ്ടായ കേരളത്തിന്റെ ഒക്ടോബര്‍ ഈ വർഷത്തെതായിരുന്നു. 12 മാസത്തിനിടയില്‍ ഏറ്റവും ശക്തമായി മഴ ലഭിക്കേണ്ട ജൂലൈയില്‍(ശരാശരി 720 mm) 2018 മുതൽ കുറവ് പ്രകടമാണ്(21ൽ 577mm മാത്രം). സെപ്റ്റംബര്‍,ഒക്ടോബര്‍ മാസത്തില്‍ വലിയ തോതില്‍ മഴ കിട്ടുന്നതും കാലാവസ്ഥയില്‍ സംഭവിക്കുന്ന വ്യതിയാനത്തിന്‍റെ ഭാഗമാണ്.വിവിധ രാജ്യങ്ങളില്‍ സമാനമായ പ്രതിഭാസങ്ങള്‍ വര്‍ധിക്കുകയാണ്.എൽനിനൊക്ക് ഒപ്പം ലാനിനാെ എന്ന പോലെ മഴക്കുറവും ചില നാടുകളിൽ വിഷയമാകുന്നു.


കാലാവസ്ഥയിലെ മാറ്റങ്ങള്‍ ദുരന്തങ്ങളായി മാറുന്ന ലോക സാഹചര്യത്തില്‍ കാര്‍ബണ്‍ ന്യൂട്രാലിറ്റി(കാർബൺ ബഹിർഗമന രഹിതം)ലക്ഷ്യം മാറ്റിവെക്കുവാൻ കഴിയുന്നതല്ല. ഓരോ രാജ്യവും അവരവരുടെ കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണ  പദ്ധതികളുമായി(National Determined Contribution(NDC))മുന്നോട്ട് പോകുന്നു എന്നാണ് അവസാനമായി ഗ്ല്ക്സോ സമ്മേളനത്തിലും പറയുന്നത്.ചൈനയെ സംബന്ധിച്ച് അവര്‍ 2060 കൊണ്ട് കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തില്‍ എത്തിക്കും എന്ന് പറയുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് 2070 കൊണ്ടേ അതിനു കഴിയൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഒരു വര്‍ഷവും കേരളത്തിൽ ഉൾപ്പെടെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന തിരിച്ചടികള്‍ ഇനിയും കൂടാനുള്ള സാധ്യത കളെ തള്ളി കളയുവാന്‍ കഴിയില്ല.


കാല്‍ നൂറ്റാണ്ട് മുന്‍പ് വരെ ഇടവപ്പാതി-തുലാം മഴക്കാലങ്ങള്‍ ഗുണത്തിലും ശൈലി യിലും ഒക്കെ അതിന്‍റെതായ പ്രത്യേകതകള്‍ പ്രകടമാക്കിയിരുന്നു.മൊത്തം മഴയുടെ 70% വരെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ കിട്ടും.പിന്നീടുള്ള ഒക്ടോബര്‍,നവംബര്‍ മാസത്തിലെ ഇടിയോടെയുള്ള വൈകും നേരത്തെ മഴ ഇടവപ്പാതിയുടെ ശക്തിയില്‍ അല്ല കിട്ടിയിരുന്നത്.വേനല്‍ മഴ കാര്‍ഷിക വൃത്തിയുടെ ആരംഭം കുറിക്കുന്നു. ഇത്തരം സ്വഭാവങ്ങള്‍ മാറി മറയുന്നതിലൂടെ മഴയുടെ ഗുണങ്ങള്‍ അനുഭവിക്കു വാനുള്ള അവസരമാണ് നഷ്ടപെടുന്നത്.അതു വഴി കൃഷിയും പ്രതിസസ്ഥിയിലാണ്.


ജൂണ്‍ ഒന്നിന് ആരംഭിച്ചിരുന്ന ഇടവപ്പാതിയില്‍ ആദ്യത്തെ മാസം നല്ല മഴ കിട്ടാറുണ്ട് (620-645 mm).അതിലും കനത്ത മഴ ജൂലയ്‌ മാസത്തില്‍ ലഭിക്കും (710-730 mm). അഗസ്റ്റില്‍ ജൂണിനേക്കാള്‍ കുറവായിരിക്കും പേമാരി(410-435 mm). സെപ്റ്റംബ റില്‍ ആഗസ്റ്റിലെ പകുതി മഴ ഉണ്ടാകും ഒക്ടോബറില്‍ കുറച്ചുകൂടി മഴ കിട്ടും. നവംബര്‍ കൊണ്ട് ഇടവപ്പാതി അവസാനിക്കും.പിന്നീട് മഴ വിരളമായിരിക്കും.ഏറ്റവും കുറവ് മഴ ലഭിക്കുക ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആണ്.(10 മുതല്‍ 15mm)മാര്‍ച്ചില്‍ കുറച്ചു കൂടി മഴ കിട്ടും.ഏപ്രില്‍,മെയ് മാസങ്ങളില്‍ വേനല്‍ മഴയും അതിനു ശേഷം ഇടവപ്പാതിയും നാടിനെ നനച്ചിരുന്നു.മഴയുടെ ഇത്തരം രീതികള്‍ അടിമുടി മാറുന്നു എന്ന് മലയാളികള്‍ക്ക് ബോധ്യപെടുവാന്‍ തുടങ്ങിയിട്ട് ചുരുക്കം ചില വര്‍ഷങ്ങളെ ആയിട്ടുള്ളൂ.ചുരുക്കം വര്‍ഷങ്ങള്‍ക്കിടയിൽ പ്രകൃതി ദുരന്തങ്ങള്‍ വലിയ തോതിൽ വേട്ടയാടുകയാണ് കേരളത്തെ എന്നു കാണാം.

 
ജനുവരി മാസങ്ങളില്‍ കേരളത്തിന് കിട്ടിയിരുന്നത് 8.5mm മഴയായിരുന്നു.2021 ജനുവരിയില്‍ സംസ്ഥാനത്തിനു കിട്ടിയത് 105 mm മഴ.ഫെബ്രുവരിയിലും 60% ത്തിലധികമായി മഴ കിട്ടി.2021 മെയില്‍ പൊതുവെ 223 mm നു പകരം 570 mm പെയ്തു.ജൂണിലും ജൂലയിലും മഴ വലിയ തോതില്‍ കുറഞ്ഞു.കേരളം എന്ന ഭൂപ്രകൃ തിയുടെ രൂപീകരണത്തിലും അതിന്‍റെ നിലനില്‍പ്പിനും ആവശ്യമായ മഴയുടെയും വെയിലിന്‍റെയും സ്വഭാവത്തില്‍ ഉണ്ടാകുന്ന വ്യതായനങ്ങള്‍ ദുരന്തങ്ങള്‍ക്കൊപ്പം കാര്‍ഷിക രംഗത്തും രോഗങ്ങളുടെ ലോകത്തും മോശമായ ഫലങ്ങള്‍ നല്‍കി വരികയാണ്‌.   


കേരളത്തിന്റെ സമ്പത്ത് ഘടനയിലും ആരോഗ്യ രംഗത്തും കാലാവസ്ഥാ ദുരന്തങ്ങൾ വലിയ തിരിച്ചടികൾ ഉണ്ടാകുമ്പോൾ വിവിധ രാജ്യങ്ങളിൽ സമാന സാഹചര്യങ്ങൾ ശക്തമാകുകയാണ്. അതിനെ കണ്ണടച്ച് മറക്കുവാൻ COP 26 ന് അത്ര എളുപ്പം കഴിയില്ല

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment