കേരളത്തിലെ ഏഴ് നഗരങ്ങളിൽ ഖരമാലിന്യ സംസ്‌കരണത്തിന് പദ്ധതി




ന്യൂഡല്‍ഹി: കേരളത്തിലെ ഏഴു നഗരങ്ങളില്‍ ഖര മാലിന്യ സംസ്കരണത്തിനും ശുചീകരണത്തിനുമായുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ 339 കോടി രൂപ ഗ്രാന്‍ഡ് ആയി അനുവദിക്കാന്‍ 15 ആം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പ്രത്യേക ധനസഹായം അനുവദിക്കുന്ന പത്തുലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്തെ 52 നഗരങ്ങളുടെ കൂട്ടത്തില്‍ പെടുന്നവയാണ് ഇവ.


അന്തരീക്ഷ വായു മെച്ചപ്പെടുത്താനുള്ള പദ്ധതി പത്തുലക്ഷം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും നടപ്പാക്കുമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. കേരളത്തിലെ ഈ നഗരങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കണ്ണൂര്‍ 46 കോടി, കോഴിക്കോട് 57 കോടി, മലപ്പുറം 47 കോടി, തൃശൂര്‍ 52 കോടി, കൊച്ചി 59 കോടി, കൊല്ലം 31 കോടി,തിരുവനന്തപുരം 47 കോടി ഇങ്ങനെയാണ് ഗ്രാന്‍ഡ് ലഭിക്കുക.


അതേസമയം, ആഗോളതാപനമുൾപ്പെടെയുള്ള വിഷയങ്ങൾ ലോകം മുഴുവൻ ചർച്ച ചെയ്യുമ്പോഴും ഇന്ത്യയുടെ ബജറ്റ് പരിസ്ഥിതിക്ക് വലിയ പ്രാധാന്യം നൽകുന്നില്ല. ചില പതിവ് പദ്ധതികൾ തന്നെയാണ് ഇത്തവണയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പാരിസ്ഥിതിക ആഘാതങ്ങൾ ഏറെ ഉണ്ടായിട്ടും പരിസ്ഥിതി എന്നത് ഇപ്പോഴും ഈ രാജ്യം ഭരിക്കുന്നവർക്ക് വലിയ ഗൗരവമുള്ള വിഷയമല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment