കേരളത്തിൽ ചൂട് കൂടിവരുന്നു; 3 വർഷത്തിനു ശേഷം വീണ്ടും 41 ഡിഗ്രി സെൽഷ്യസിൽ




മഹാമാരി പെയ്‌തൊഴിഞ്ഞ കേരളം ഇപ്പോൾ പൊള്ളി വിയർക്കുകയാണ്. സൂര്യാതപത്തിന്റെയും ചൂടുകാറ്റിന്റെയും വാർത്തകൾ പലയിടത്തു നിന്നായെത്തുത്തുന്നു. ദിനം പ്രതി കേരളത്തിലെ ചൂട് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് മാർച്ച് മാസം പകുതിയായപ്പോഴേക്കും ചൂട് 40 ഡിഗ്രിക്ക് മുകളിലേക്ക് കടന്നിരിക്കുകയാണ്.


3 വർഷത്തിനു ശേഷം സംസ്ഥാനത്ത് താപനില വീണ്ടും 41 ഡിഗ്രി സെൽഷ്യസിൽ എത്തി. പാലക്കാട് മുണ്ടൂർ ഐആർടിസിയിലാണ് ഇന്നലെ 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ഇതിനു മുൻപ് 2016 ഏപ്രിലിൽ പാലക്കാട്ട് ഉയർന്ന താപനില രേഖപ്പെടുത്തിയിരുയിരുന്നു. ചൂട് 41 ഡിഗ്രിക്കു മുകളിലെത്തിയ ആ വർഷം സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിക്കുകയും ചെയ്തു.


പാലക്കാട് ജില്ലയിൽ കഴിഞ്ഞ 3 ദിവസമായി 40 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്. വേ​ന​ൽ തു​ട​ങ്ങി​യ​തി​ന് ശേ​ഷം എട്ടാം ത​വ​ണ​യാ​ണ് 40 ഡി​ഗ്രി​യി​ലെ​ത്തു​ന്ന​ത്, മാ​ർ​ച്ചി​ൽ നാലാം ത​വ​ണ​യും. പാലക്കാട് പലയിടത്തും സൂര്യാഘാതം ഏറ്റതായി റിപോർട്ടുണ്ട്. നിരവധി മൃഗങ്ങൾക്കും സൂര്യാഘാതം ഏറ്റിട്ടുണ്ട്. പലതും ചൂട് താങ്ങാനാകാതെ ചത്ത് വീണതായും വാർത്തകളുണ്ട്.


2019 ഫെബ്രുവരിയിൽ 14 ദിവസത്തിനുള്ളിൽ മാത്രം താപനില 3 ഡിഗ്രി വരെയാണ് ഉയർന്നത്. ഇത്തരമൊരു ചൂട് തികച്ചും അസ്വാഭാവികമാണ്. കേരളത്തിൽ വേനൽ ഇങ്ങനെ ശക്തമാകാറില്ല– അതോറിറ്റി വ്യക്തമാക്കുന്നു. പാലക്കാടും തൃശൂരും മലപ്പുറത്തും കോഴിക്കോടും സാധാരണ നിലയേക്കാൾ എട്ടു ഡിഗ്രിയെങ്കിലും കൂടിയായിരിക്കും. അതേസമയം എല്ലാ വർഷവും ഇത്തരത്തിൽ താപനില വർധിക്കുന്നതു സ്വാഭാവികമാണെന്നും ഭയക്കേണ്ടതില്ലെന്നും ഗവേഷകരിൽ ചിലരും പറയുന്നുണ്ട്. 


ആഗോളതലത്തിൽ ഇക്കഴിഞ്ഞ 30 വർഷത്തിനിടെ താപനില ഒന്നു മുതൽ 1.5 ഡിഗ്രി സെൽഷ്യസ് വരെ ശരാശരി വർധിച്ചിട്ടുണ്ട്. എൽ നിനോ, ആഗോളതാപന പ്രതിഭാസങ്ങള്‍ കാരണം കേരളത്തിൽ താപനില രണ്ടു ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് സൂചന. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment