ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇടിമിന്നൽ ഉണ്ടാകുന്ന സംസ്ഥാനങ്ങളിൽ കേരളവും; സുരക്ഷ വേണം




നാട്ടിലെ തുലാ വർഷ - വേനൽ മഴക്കാലത്ത് വർധിച്ച ഇടിമിന്നൽ ഉണ്ടാകാറുണ്ട്. കേരളത്തിലെ വേനലില്‍ മഴക്കൊപ്പമാണ് മിന്നല്‍ കൂടുതലായി കാണപ്പെടുക. മഴക്കാലത്ത് കുറഞ്ഞ തോതിലെങ്കിലും അവ ഉണ്ടാകാം. അഗ്‌നി പര്‍വത സ്‌ഫോടന സമയത്ത് തുടര്‍ച്ചയായി മിന്നലുകള്‍ കാണാം. മിന്നല്‍ വായുവിനെ കീറിമുറിക്കുമ്പോള്‍ ഉണ്ടാകുന്ന ഭയാനകമായ ശബ്ദത്തെയാണ് ഇടി മുഴക്കം എന്നു വിളിക്കുന്നത്. കേരളത്തില്‍ തുലാം മാസത്തില്‍ വൈകുന്നേരങ്ങളില്‍ കൂടുതലായി മിന്നല്‍ ഉണ്ടാകുന്നതും. വേനല്‍ മഴയോടനുബന്ധിച്ച് രാത്രിയിലും മിന്നല്‍ സംഭവിക്കുന്നതും ആ കാലത്തെ പ്രധാനമായി മേഘങ്ങളുടെ പ്രത്യേകതകൾ കൊണ്ടാണ്.


അന്തരീക്ഷത്തില്‍ ശേഖരിക്കപ്പെടുന്ന സ്ഥിത വൈദ്യുതോര്‍ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നല്‍. ഇലക്‌ട്രോണുകളുടെ പ്രവാഹമായും മിന്നല്‍ രൂപപ്പെടാറുണ്ട്.മിന്നല്‍ പിണറുകള്‍ 60 കി.മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്നു. ഊഷ്മാവ് 30,000 ഡിഗ്രി സെല്‍ഷ്യസ് ഉയരും. 


മേഘങ്ങളില്‍ വിവിധങ്ങളായ പദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കും.ശക്തമായ വായു പ്രവാഹം ഇവയെ മുകളിലേക്കും താഴേക്കും ചലിപ്പിക്കും. അനുകൂല ഘര്‍ഷണം ചെറിയ കണികകള്‍ക്ക് ഋണ ചാര്‍ജും വലിയ കണികകള്‍ക്ക് ധന ചാര്‍ജും കൈ വരുത്തുന്നു. വായു പ്രവാഹവും ഗുരുത്വാകര്‍ഷണ ഫലവും മേഘത്തിനു മുകളില്‍ ഋണ ചാര്‍ജും താഴെ ധന ചാര്‍ജും ഉളവാക്കുന്നു. ഉയര്‍ന്ന വോള്‍ട്ടേജില്‍ (ഏകദേശം 10 കോടി മുതല്‍ 100 കോടി വരെ) വായുവിന്റെ ഇന്‍സുലേഷന്‍ നഷ്ടപ്പെട്ട് ചാര്‍ജ് അങ്ങോട്ടു മിങ്ങോട്ടും അതിവേഗത്തില്‍ പ്രവഹിക്കുന്നു. അപ്പോഴത്തെ വൈദ്യുത തീപ്പൊരി മിന്നലായി മാറും.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 


ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ടി.വി കേബിളും മറ്റും ഊരി മാറ്റുക. മിന്നലുണ്ടാകുമ്പോള്‍ വാതില്‍, ജനല്‍ എന്നിവക്കരികെ നിന്ന് മാറിനില്‍ക്കുക. ലോഹ സാധനങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. ചെരുപ്പ് ധരിക്കുക ധരിക്കുക.തുറസായ സ്ഥലത്തുനിന്ന് വീടിനുള്ളിലേക്കു കയറുക. ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ താഴെ നില്‍ക്കുന്നത് സുരക്ഷിതമല്ല.

 
കാല്‍ ചേര്‍ത്തുവച്ച് മുറിയുടെ മധ്യ ഭാഗത്ത് ഇരിക്കാം.തുറസായ സ്ഥലത്ത് അകപ്പെട്ടാല്‍ വാഹനങ്ങളില്‍ ഗ്ലാസിട്ട് ഇരിക്കുന്നത്  സുരക്ഷിതമാണ്. ഇരുമ്പുവേലികള്‍, റെയില്‍പാളങ്ങള്‍,പൈപ്പുകള്‍, കെട്ടിടം എന്നിവയില്‍നിന്ന് അകന്നു നില്‍ക്കണം. അലുമിനിയം ഉള്‍പ്പെടെ ലോഹ മേല്‍ക്കൂരയുള്ള ടെറസുകള്‍ മിന്നലിനെ ചെറുക്കും. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്. മിന്നലുള്ളപ്പോള്‍ ലാന്‍ഡ്‌ ഫോണും ടി.വിയും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കരുത്. അകലെ ഇടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ മുന്‍ കരുതലെടുക്കണം.


പര്‍വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തില്‍ അധികം മിന്നലുണ്ടാകാന്‍ കാരണം. ബംഗാളും കശ്മിരും കേരളവുമാണ് ഇന്ത്യയില്‍ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങള്‍. ചുരത്തിൻ്റെ സാനിധ്യമുള്ള പാലക്കാട്ട് മിന്നല്‍ കുറവാണ്. കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ മിന്നല്‍ കൂടുതലുണ്ട്. ഇടവപ്പാതി മഴയുടെ മാറിയ സ്വഭാവത്തിൻ്റെ ഭാഗമായി മുൻ കാലത്ത്  കാണാതിരുന്ന ഇടിമിന്നലുകൾ ഇപ്പോൾ കാണാറുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment