ആദിമവാസികള്‍ സ്വന്തം ആവസ വ്യവസ്ഥ ഉപേക്ഷിച്ചു പോകുന്ന പുതിയ കാലം പരിസ്ഥിതിയുടെ സൂരക്ഷ ഇല്ലാതാക്കും 




രാജ്യത്തിന്‍റെ പ്രകൃതി വിഭവങ്ങളുടെ പ്രധാന സംരക്ഷകര്‍ ആദിമവാസികള്‍ ആണെന്നിരിക്കിലും ബ്രിട്ടീഷുകാരും അവര്‍ക്ക് ശേഷം ഉണ്ടായ ജനകീയ സര്‍ക്കാരുകളും അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കി. ദേശീയമായി 8.6% വരുന്ന വിഭാഗങ്ങള്‍ കൂടുതല്‍ താമസിക്കുന്ന ജില്ലകള്‍ തന്നെയാണ് രാജ്യത്തെ ഏറ്റവും പിന്നോക്കമായി തുടരുന്ന ജില്ലകള്‍. അതില്‍ നിന്നും വയനാട് മാറി നില്‍ക്കുന്നില്ല. രാജ്യത്തെ സർക്കാരുകളിൽ പലരും ആദിമവാസികളോടായി എടുക്കുന്ന ഇതേ നിലപാടുകള്‍ തന്നെയാണ് സംസ്ഥാനവും വെച്ചുപുലര്‍ത്തുന്നത്.


മുത്തങ്ങ വെടിവെപ്പിനു ശേഷം  19 വർഷങ്ങൾ കഴിഞ്ഞിട്ടും ആദിവാസികളുടെ ജീവിത നിലവാരത്തിന് കേരളം ആര്‍ജ്ജിച്ച നേട്ടം പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞില്ല. അതിനു വേണ്ട തിരുത്തല്‍ വരുത്തുവാൻ  ഭരണ-പ്രതിപക്ഷ കക്ഷികള്‍ തല്‍പ്പരല്ല. മുത്തങ്ങയില്‍ ഉയര്‍ന്ന ആവശ്യം ഇന്നും വേണ്ട വണ്ണം ലക്ഷ്യത്തില്‍ എത്തിയില്ല എന്നതാണ് വസ്തുത.
 

 

30% ജനങ്ങളില്‍ അധികവും ആദിവാസി വിഭാഗത്തില്‍ പെടുന്നവരായിട്ടുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഛത്തീസ്ഗഡ്‌ എന്നിവ കഴിഞ്ഞാല്‍ ജാര്‍ഖണ്ഡ്, ഒറീസ്സ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ജനസംഖ്യാ പങ്കളിലാത്തം 25%ത്തിലധികമാണ്. കേരളത്തില്‍ ഒരു ശതമാനവും. വികസനത്തിന്‍റെ പേരില്‍ കുടി ഇറക്കപെട്ടവരില്‍ 70% എങ്കിലും ആദിമവാസി വിഭാഗത്തില്‍ പെടുന്നു.കാര്‍ഷിക രംഗത്തെ തിരിച്ചടി, ടൂറിസം,റോഡു-തീര വികസനം എന്നിവ കൊണ്ട് ഭീഷണി നേരിട്ടവര്‍ ഈ വിഭാഗമാണ്‌. അഭ്യന്തര പ്രവാസി തൊഴിലാളികളില്‍ മൂന്നില്‍ രണ്ടും ആദിമവാസികള്‍ തന്നെ. കോവിഡു കാലം അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിതത്തില്‍ എത്തിച്ചു.


ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും 60% ആദിമവാസികളും തൊഴില്‍ തേടി ജില്ലകള്‍ കടന്നു പോകുവാന്‍ നിര്‍ബന്ധിതരായി. ജാര്‍ഖണ്ഡ്ല്‍ നിന്നും 80%വും ഒഡീസയില്‍ നിന്ന് പുറത്തേക്ക് 90% ഉം തൊഴിലിനായി നാട് ഉപേക്ഷികേണ്ടി വന്നു. ഇങ്ങനെ പുറത്തു പോകുവാന്‍ കാരണം ഒറിസ്സ (224-2 84) മധ്യപ്രദേശ് (230), ഛത്തീസ്ഗഡ്‌ (237),ജാര്‍ഖണ്ഡ് (237-378) എന്നിവിടങ്ങളില്‍ അവര്‍ക്ക് കിട്ടി വരുന്ന തുശ്ച വേതനമാണ്. കൂടുതല്‍ വേതനം നല്‍കുന്ന കേരളം (550-850), ദല്‍ഹി (534-705), ഗുജറാത്ത്‌ (318-468) എന്നിവടങ്ങളില്‍ തൊഴില്‍ എടുക്കുന്ന ഇവരുടെ ജീവിതം വന സംരക്ഷണ നിയമം നടപ്പിലാക്കിയിട്ടും മെച്ചപെട്ടിട്ടില്ല എന്നതാണ് വസ്തുത. ജനിച്ച ഗ്രാമങ്ങളുടെ 80% വരുമാനവും അന്യ സംസ്ഥാനങ്ങളില്‍ പോയി പണി എടുത്തുകിട്ടുന്നതില്‍ നിന്നുമാണ്. ബീഹാറിലെ സ്വന്തമായി ഭൂമി ഇല്ലാത്ത 35%ആളുകളും വരുമാനം നേടുന്നത് അന്യ സംസ്ഥാനങ്ങളില്‍ നിന്നുമായിരിക്കുന്നു.

 


കാലാവസ്ഥ സ്വഭാവത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്ന സുന്ദര്‍ബാനും ഡല്‍റ്റകളും കാടുകളും പുഴകളുടെ തീരങ്ങളും കടല്‍ തിട്ടകളും ഒക്കെ നൂറ്റാണ്ടുകളായി സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ അതാതു നാട്ടുകര്‍ക്കുള്ള പങ്ക് നഷ്ടപെടുന്ന അവസ്ഥ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ്. ആദിമ വാസികള്‍ സ്വന്തം ആവസ വ്യവസ്ഥ ഉപേക്ഷിച്ചു പോകുന്ന പുതിയ കാലം പരിസ്ഥിതിയുടെ സുരക്ഷയെ പ്രതികൂലമാക്കും.


മുത്തങ്ങ സമരം നടന്നിട്ട് 19 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വയനാടിന്‍റെ പ്രകൃതി കൂടുതല്‍ തകര്‍ക്കപെട്ടിരിക്കുന്നു. വികസന പദ്ധതികളുടെ എണ്ണത്തില്‍ കുറവില്ല. കൃഷിയും ജീവിതവും അസാധ്യമായ ഘട്ടത്തിലും വയനാട് വയനാട്ടുകാര്‍ക്ക് എന്ന് പറയുവാന്‍ മടിക്കുന്ന സര്‍ക്കാര്‍, വന്‍ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ വയനാടിന്‍റെ സംരക്ഷകരായ ആദിമാവാസികളുടെ ദുരവസ്ഥയെ പരിഗണിക്കുന്നില്ല. ഇന്ത്യയിലെ ആദിമ വസികളില്‍ ഭൂരിപക്ഷവുംസ്വന്തം ഗ്രാമങ്ങള്‍ ഉപേക്ഷിക്കേണ്ട അവസ്ഥ ശക്തമായി കൊണ്ടിരിക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment