അദാനിക്കായി കേരള സർക്കാർ വട്ടിപ്പലിശക്കു കടം എടുക്കും !


                   വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപെട്ട് സർക്കാരിനു നൽകിയ അദാനിയുടെ ആവർത്തിച്ചുള്ള കത്തിൽ 343 കോടി രൂപ ഉടനടി അനുവദിക്കണമെന്ന് പറ ഞ്ഞിരിക്കുന്നു. പുലിമുട്ടിന്റെ നിർമാണം 30% പൂർത്തിയാകു മ്പോൾ കൈ മാറേണ്ട തുക എന്നതാണ് വാദം.പണം നൽകി യില്ലെങ്കിൽ നിർമ്മാണ വേഗത കുറയുമെന്നും തുറമുഖ സെക്രട്ടറിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.പദ്ധതി 80% പൂർത്തീ കരിച്ചു എന്ന് ഒരിടത്തു പറയുമ്പോൾ മറ്റൊരിടത്ത് 30% പണി കഴിഞ്ഞ കഥയെ പറ്റിയാണ് വാർത്ത.

പുലിമുട്ട് നിർമ്മാണം 30% പൂർത്തിയാകുമ്പോൾ സംസ്ഥാന സർക്കാർ നൽകേണ്ട1450 കോടി രൂപയിൽ നിന്ന് വിഹിത മായി അദാനിക്ക് കരാർ പ്രകാരംനൽകാനുള്ളതാണ് തുക. 3200 മീറ്റർ ദൈർഘ്യമുള്ള പുലിമുട്ടിന്റെ 2000 മീറ്റർ ഭാഗം പൂർത്തിയായിട്ടുണ്ട് എന്നാണ് അദാനി പറയുന്നത്.

പുലിമുട്ടു നിർമാണത്തിലെ ടെൻഡർ നടപടി സുതാര്യമായിരു ന്നില്ല എന്ന ആക്ഷേപത്തെ CAG റിപ്പോർട്ട് ശരി വെക്കുകയാ യിരുന്നു.ടെൻഡർ തുക രണ്ടു വട്ടം വർധിപ്പിച്ചതിനു പിന്നിൽ ഗൗതം അദാനിയെ സഹായിക്കുക മാത്രമായിരുന്നു ലക്ഷ്യം.

പുലിമുട്ടു നിർമാണത്തിന്റെ നല്ല ഭാഗം തീർത്തു എന്നവകാശ പ്പെടുന്ന കമ്പനിക്കായി സർക്കാർ സൗജന്യമായി 19 ക്വാറികൾ അനുവദിച്ചതിനു പിന്നിൽ തുറമുഖ നിർമാണമല്ല ലക്ഷ്യം എന്നത് വ്യക്തമാണ്.സാമ്പത്തിക തട്ടിപ്പിലും ഷെൽ കമ്പനിക ളെ മുൻ നിർത്തിയുള്ള ചുതാട്ടത്തിനും മറ്റും ഒരുമടിയും കൂടാതെ പങ്കാളിയായ ഗൗതം അദാനിയുടെ കമ്പനികൾക്ക്  11.50 ലക്ഷം കോടി രൂപയുടെ ഷെയർ വിലയിൽ ചുരുക്കമു ണ്ടായത് ആ കമ്പനിയുടെ വിശ്വാസതയിൽ സംഭവിച്ച ഇടിവി ലൂടെയാണ്.പൊതു മേഖലയുടെ പണം അദാനി എന്റർപ്രൈ സസിന് കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ തുടരുന്നു. രാജ്യത്തെ കൽക്കരി ഇറക്കുമതിയും ഭക്ഷ്യ എണ്ണ ഇറക്കുമതിയും ബംഗ്ലാദേശിലെ വൈദ്യുതി വിതരണവുമൊ ക്കെ നിയന്ത്രിക്കുന്ന അദാനി കമ്പനിക്കു തന്നെയാണ് സൗരോർജ്ജ പദ്ധതികളുടെ നിയന്ത്രണവും.എല്ലാ മേഖലയി ലും വഴിവിട്ട മാർഗ്ഗങ്ങളിലൂടെ സഞ്ചരിച്ച ചരിത്രമുള്ള ഈ സ്ഥാപനം കർഷകരുടെ മുഖ്യ ശത്രുവാണെന്ന് കർഷക സമരം വ്യക്തമാക്കിയിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാറുകളിൽ എല്ലാം ഗൗതം അദാനിയുടെ സ്ഥാപനങ്ങളുടെ സുരക്ഷ മാത്രമായിരുന്നു പരിഗണിച്ചത്.ഈ വസ്തുതകൾ CAG ആവർത്തിക്കുകയും ചെയ്തു.വയബിലിറ്റി ഗ്യാപ് ഫണ്ട് തന്നെ സ്വകാര്യ കമ്പനിയെ മാത്രം സഹായിക്കാനായിരുന്നു.60 വർഷം വരെ എങ്കിലും കമ്പനിക്ക് സ്ഥാപനം കൈകാര്യം ചെയ്യാമെന്നിരിക്കെ അതു വഴി 1.33 ലക്ഷം കോടി രൂപയുടെ വരുമാനം അദാനിക്കുണ്ടാ കുംപദ്ധതി നിർത്തി പോകുന്ന ഘട്ടത്തിൽ19500 കോടി രൂപ പാേക്കറ്റ് പണം സ്വകാര്യ സ്ഥാപനത്തിന് കേരള സർക്കാർ നൽകണം.അതു വഴി വിഴിഞ്ഞം പദ്ധതിയിലൂടെ മൊത്തം അയ്യായിരം കോടി രൂപയുടെ നഷ്ടം കേരളത്തിന് സംഭവിക്കു മെന്ന് CAG തന്നെ ഓർമ്മിപ്പിച്ചു.

35000 മുതൽ 50000 മത്സ്യ തൊഴിലാളികൾക്ക് തൊഴിൽ ഇട ങ്ങൾ നഷ്ടപ്പെടുന്ന പദ്ധതി വഴി 500 ആളുകൾക്കു പോലും സ്ഥിരം തൊഴിൽ ലഭിക്കുകയില്ല.കേരളത്തിന്റെ ഭൂമിയെ പണ യപ്പെടുത്തി ലോൺ എടുക്കാൻ സർക്കാർ അവസരമൊരു ക്കിയതിൽ പുതിയ സർക്കാരിന് എതിർപ്പുകളില്ല.

കണ്ടെയ്നർ ടെർമിനൽ പദ്ധതിയെ റിയൽ എസ്റ്റേറ്റ് കച്ചവട മാക്കി മാറ്റുവാൻ അവസരമൊരുക്കിയ പദ്ധതി നടത്തിപ്പു കാർ 2019 ഡിസംബർ 5 നു പണി തീർത്തില്ല എങ്കിൽ പ്രതി ദിനം12 ലക്ഷം രൂപ വീതം സംസ്ഥാനത്തിന് നഷ്ട പരിഹാരം നൽകുവാൻ ബാധ്യസ്ഥമാണ്.എന്നാൽ ഒരു രൂപ പോലും വാങ്ങി എടുക്കുവാൻ മടിച്ചു നിൽക്കുന്ന സർക്കാർ അദാനി കമ്പനിക്കായി ഹഡ്കോയിൽ നിന്നും വൻ പലിശക്കു ദീർഘ കാലത്തെക്ക് വായ്പ എടുക്കുവാൻ തയ്യാറെടുക്കുകയാണ്. 15 വർഷത്തിനു ശേഷമുള്ള തിരിച്ചടവു ബാധ്യത പതിനായിരം കോടിയിൽ കുറയില്ല.

വിഴിഞ്ഞം അന്തർദേശീയ തുറമുഖ ലിമിറ്റഡ് അദാനിയുടെ കറവപ്പശുവായി തുടരുമ്പോൾ , പുലിമുട്ടിന്റെ നിർമാണ ചെലവിന്റെ വിഹിതം വാങ്ങി എടുക്കാൻ അദാനിയും കൊടുക്കാൻ സർക്കാരും വലിയ തിടുക്കത്തിലാണ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment