ക​ന​ത്ത മ​ഴ​യി​ല്‍ വ​ന്‍ നെൽകൃ​ഷി നാ​ശം




ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ല്‍ കി​ളി​മാ​നൂ​ര്‍ പ​ഴ​യ​കു​ന്നുമ്മേ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ അ​ട​യ​മ​ണ്‍ ഏ​ലാ​യി​ല്‍ വ​ന്‍ കൃ​ഷി നാ​ശം. പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് കീ​ഴി​ല്‍ കൃ​ഷി ഇ​റ​ക്കി​യ നാ​ല്‍പ​തോ​ളം ക​ര്‍​ഷ​ക​ര്‍ ഇ​തോ​ടെ ക​ട​ക്കെ​ണി​യി​ലാ​യി. പ​ലി​ശ​ക്കും ബാ​ങ്ക് വാ​യ്പ​ക്കും പ​ണ​മെ​ടു​ത്ത് കൃ​ഷി ചെ​യ്ത​വ​ര്‍ വി​ള​വെ​ടു​പ്പി​നാ​യി ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് ഒ​ന്നാം വി​ള​വെ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ല്‍ നെ​ല്‍​കൃ​ഷി ന​ശി​ച്ച​ത്.


പ്ര​ദേ​ശ​ത്തെ സാ​ധാ​ര​ണ​ക്കാ​രാ​യ ക​ര്‍​ഷ​ക​രു​ടെ 14 ഏ​ക്ക​റോ​ളം പാ​ട​ത്ത് വി​ള​ഞ്ഞു​കി​ട​ന്ന നെ​ല്‍​ച്ചെ​ടി​ക​ളാ​ണ് കാ​റ്റ​ത്തും മ​ഴ​യി​ലും വെ​ള്ള​ത്തി​ന​ടി​യി​ല്‍പെ​ട്ട് അ​ഴു​കി ന​ശി​ച്ച​ത്.


പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കൃ​ഷി​നാ​ശം നേ​രി​ട്ട ക​ര്‍ഷ​ക​ര്‍ക്ക് സാമ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി അ​ട​യ​മ​ണ്‍ മു​ര​ളീ​ധ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment