കിളിമാനൂർ തോപ്പിൽ കോളനിയിലെ കുടിവെള്ളത്തിനായുള്ള ജനകീയ സമരത്തിന് വിജയം 




കിളിമാനൂരിലെ തോപ്പിൽ കോളനിയിൽ കുടിവെള്ളത്തിനായി ക്വാറി മാഫിയയോട് ഏറ്റുമുട്ടിയ ജനകീയ സമരത്തിന് ഒടുവിൽ വിജയം. കുടിവെള്ളത്തിന് വേണ്ട നടപടികൾ അടിയന്തിരമായി നടപ്പാക്കാമെന്ന് തിരുവനന്തപുരം പട്ടികജാതി വികസന ഓഫീസറും കിളിമാനൂർ പട്ടിക ജാതി ബ്ലോക്ക് ഓഫീസിറും രേഖമൂലം ഉറപ്പു നലകിയതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്.


ദരിദ്ര-ദലിത് കുടുംബങ്ങൾ ഏറെയുള്ള പ്രദേശത്ത്  ഈ കൊടും ചുടുകാലത്തു മാത്രമല്ല വർഷങ്ങളായി കുടിവെള്ളത്തിനായി പാടുപെടുകയാണ് കിളിമാനൂരിൽ തോപ്പിൽകോളനി നിവാസികൾ. പട്ടികജാതി ഫണ്ടുകൾ മാറി മാറി കുടിവെള്ളപദ്ധതിക്കു വേണ്ടി ഉപയോഗിച്ച കിളിമാനൂർ പഞ്ചായത്തു നിർമ്മിച്ച പൈപ്പുകളും ടാങ്കുകളും അത് ഇന്നും അവിടെ സ്മാരകങ്ങളായി നിൽക്കുകയാണ്.


ഇതിനെത്തുടർന്ന്, ക്വറിവിരുദ്ധ ജനകീയമുന്നണിയുടെ നേതൃത്വത്തിൽ 150 വീടുകളിൽ ഒപ്പു ശേഖരണം നടത്തി കേരളാ പട്ടികജാതി കമ്മിഷന് നൽകിയ പരാതിയിൽ വീണ്ടും കിളിമാനൂർ പട്ടികജാതി ബ്ലോക്ക് ഓഫീസ് വഴി പുതിയ ഫണ്ട് പാസാക്കുകയും നിർമ്മിതിയെകൊണ്ട് പദ്ധതി പൂർത്തീകരിക്കാനും തീരുമാനമായിരുന്നു.പക്ഷെ എ.കെ.ആർ.ക്വറിയുടെ മാഫിയകളും പഞ്ചായത്തു ഭരണസമിതിയും ചേർന്ന് വീണ്ടും കുടിവെള്ളപദ്ധതി മുടക്കാൻ വീണ്ടും ശ്രമം നടത്തുകയായിരുന്നു. 


ഈ സാഹചര്യത്തിൽ, ക്വറിവിരുദ്ധ ജനകീയമുന്നണിയുടെ നേതൃത്വത്തിൽ കിളിമാനൂർ പട്ടിക ജാതി ബ്ലോക്ക് ഓഫീസിനു മുമ്പിൽ മാർച്ച് 21 നു കുത്തിയിരിപ്പു സമരം ആരംഭിക്കുകയായിരുന്നു. സമരത്തെ തുടർന്ന് ഏപ്രിൽ 3 ന്  തിരുവനന്തപുരം പട്ടികജാതി വികസന ഓഫീസറുടെ നേതൃത്വത്തിൽ കിളിമാനൂർ പട്ടികജാതി ബ്ലോക്ക് ഓഫീസിൽ നടന്ന ചർച്ചയിൽ .ക്വറിവിരുദ്ധ ജനകീയമുന്നണി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുകയും അത് മിനിട്സിൽ രേഖപ്പെടുത്തുകയും ഉടനടി കുടിവെള്ള പദ്ധതി പൂർത്തീകരിക്കുമെന്ന് ഉറപ്പു നൽകുകയുമായിരുന്നു. ഇതുസംബന്ധിച്ച രേഖകൾ സമര സമിതിക്ക് കൈമാറി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment