ബാരിക്കേഡുകൾ ട്രാക്ടർ കൊണ്ട് തകർത്ത് കർഷമാർച്ച്




കിസാൻ ക്രാന്തി മാർച്ച് ഡൽഹി അതിർത്തിയിൽ പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി .കര്‍ഷകര്‍ ട്രാക്ടറുകളുപയോ ഗിച്ച് ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് നീങ്ങി.

 

 

ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ കിസാന്‍ ക്രാന്തി മാര്‍ച്ച് ഗാസിയാബാദില്‍ വെച്ച് പൊലീസ് തടഞ്ഞതാണ് 
 സംഘർഷത്തിനിടയാക്കിത്  .ഭാരതീയ കിസാന്‍ യൂണിയന്‍ സംഘനാ നേതാവ് രാകേഷ് തികയിതിന്റെ നേതൃത്വത്തില്‍ 7,000 ഓളം കര്‍ഷകരാണ് റാലിയില്‍ പങ്കെടുക്കുന്നത്.
യു പി -ദൽഹി അതിർത്തിയിൽ വച്ച്  റാലി പൊലീസ് ബാരിക്കേഡുപയോഗിച്ച് തടസപ്പെടുത്തുകയും സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.പൊലീസ് മര്‍ദ്ദനത്തില്‍ വൃദ്ധരുള്‍പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലീസ് അതിക്രമത്തിന് ശേഷം വീണ്ടും സംഘടിച്ച കര്‍ഷകര്‍ മാര്‍ച്ച് തുടരുമെന്നും ഡല്‍ഹിയില്‍ പ്രവേശിക്കമെന്നുമുള്ള ഉറച്ച നിലപാടിലാണ്. കടം എഴുതിത്തള്ളണമെന്നും കര്‍ഷകവിരുദ്ധ നയങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ട് സമാധാനപരമായി നടത്തിയ റാലിയാണ്  പോലീസ് തടഞ്ഞതിനെത്തുടർന്ന്  സംഘർഷാത്മകമായത് .

 

 

പ്രതിഷേധ മാര്‍ച്ചില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും  ഒക്ടോബര്‍ 8 വരെ144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment