ക്വാറികൾ സൃഷ്ടിക്കുന്ന ദുരന്തങ്ങളറിയാൻ ജഡ്ജിമാരെ ക്വാറികളുടെ അടുത്ത് താമസിപ്പിക്കണം: കെ.എം. ഷാജഹാൻ 




എറണാകുളം കച്ചേരിപ്പടി, ഗാന്ധി സ്ക്വയറിൽ ക്വാറികൾക്ക്അനുകൂലമായ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് പശ്ചിമ ഘട്ട സംരക്ഷണ ഏകോപന സമിതി നേതൃത്വം നൽകിയ സത്യഗ്രഹ സമരം ആക്കുളം സമരസമിതി ചെയർമാനും ഇടത് രാഷ്ടീയ പോരാളിയുമായ കെ.എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഹരിത ട്രിബ്യൂണൽ, ക്വാറികളുടെ താമസ കേന്ദ്രങ്ങളുമായുള്ള ദുരം 200 മീറ്റർ ആക്കി ഉയർത്തിയ ഉത്തരവ് മരവിപ്പിച് അദാനിക്കും ക്വാറി മാഫിയകൾക്കും വേണ്ടി 50 മീറ്ററാക്കി ഇഷ്ടം പോലെ പാറ പൊട്ടിച്ചു എടുക്കാൻ അനുവദിച്ചത്  അവയുടെ ഇരകളായ സാമാന്യ ജനങ്ങളുടെ നീതി നിഷേധമാണ്. എന്നാൽ ക്വാറി മാഫിയകളുടെ പ്രശ്നങ്ങൾ എൻജി ടി കേട്ടില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ക്വാറി മാഫിയാ കൾക്ക് വേണ്ടി സർക്കാർ കോടതിയിൽ കക്ഷിചേർന്നത് ജനങ്ങളുടെ നികുതിപ്പണം ചെലവിട്ടാണ്. ഇത് ലജ്ജാവഹമാണ്. മൂക്കുന്നി മലയിലടക്കം ആയിരക്കണക്കിന് ക്വാറികൾ ജനജീവിതം ദുരിതപൂർണമാക്കുന്നു. പാറ വീണു തകർന്ന വീടുകൾ, ചീളുകൾ തുളഞ്ഞു കയറി വെള്ളം പോലുമിറക്കാനാകാതെ മരിക്കുന്ന ദരിദ്ര ജനവിഭാഗങ്ങൾ . ഇതൊക്കെ കാണാനും നേരിൽ അനുഭവിക്കാനും ജഡ്ജിമാർ ഈ ക്വാറികളുടെ 50 മീറ്റർ അകലെ താമസിച്ചു നോക്കണം - ഷാജഹാൻ പറഞ്ഞു.


ഇതിനെതിരെ ജനങ്ങൾക്ക്  നീതിക്കായി ഏതറ്റം വരെയും പോകണം . അതോടൊപ്പം ശക്തമായ ജനകീയ സമരവും കേരളമാകെ ഉയർന്നു വരണം . അതിനുള്ള ആക്ഷൻ കമ്മിറ്റി അടക്കം തീരുമാനങ്ങൾ ഈ സത്യഗ്രഹ സമരത്തിൽ നിന്ന് ഉണ്ടാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഹൈക്കോടതി വിധി വിശകലനം ചെയ്ത് ഇ.പി. അനിൽ സംസാരിച്ചു. കെ.ശിവരാമാൻ , നിപുൻ ചെറിയാൻ (v 4 കേരള), ഷീജ ( ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് ഫോറം) പ്രസാദ് സോമരാജൻ, റ്റി.എം. സത്യൻ എന്നിവർ വിവിധ നിർദേശങ്ങൾ ഉന്നയിച്ചു സംസാരിച്ചു. ക്വാറികളുടെ ഇരകളായ അസ്കർ ചങ്ങണാശേരി ( മലപ്പുറം, ) സേതു, (കിളിമാനൂർ ), സി.എൻ. മുസ്തഫ എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.

 
തുടർന്ന് ,ഉടൻ ഏറ്റെടുക്കേണ്ട സമരങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ എസ്.ബാബുജി ചർച്ചക്കായി അവതരിപ്പിച്ചു. ക്വാറികളുടെ ദൂര പരിധി 200 മീറ്ററെങ്കിലും ആക്കി കിട്ടുവാൻ സുപ്രീം കോടതി വരെ പോകുമെന്നും എല്ലാ ശേഷിയും സമാഹരിച് നിയമ യുദ്ധം നടത്തുമെന്നും 
കേരളമാകെ അതിശക്തമായ ജനകീയ സമരം സൃഷ്ടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


രാഷ്ടീയ - ബഹുജന - പരിസ്ഥിതി സംഘടനകളുടെ വിപുലമായ പൊതുവേദി രൂപീകരിക്കണം. ചെറു ചെറു സ്വത്വപ്രശ്നങ്ങളോ, ഭിന്നാഭിപ്രായങ്ങളോ ഗൗരവമായി കാണാതെ പരസ്പരം തുറന്ന് സംസാരിച്ച് കൂട്ടായ പ്രവർത്തനം സംഘടിപിക്കണം.


1. താത്ക്കാലികമായി ഒരു ആക്ഷൻ കമ്മിറ്റി രൂപികരിക്കുക.
2. ഡിവിഷൻ ബഞ്ചിൽ നൽ കേണ്ട സത്യവാങ്മൂലം എങ്ങിനെയൊക്കെയെന്ന് നിയമ വിദഗ്ധരുമായി ചർച്ച ചെയ്ത് ഉടൻ ധാരണയാക്കണം.
3. 2021 ജനുവരി 26 ന് വിപുലമായ സമ്മേളനം ചേരണം. തുടർന്ന് നടക്കേണ്ട പ്രവർത്തനങ്ങൾ, ആക്ഷൻ കമ്മിറ്റി വിപുലീകരണം എന്നിവ നടക്കണം.
4. ജനു. 26 ന് മുമ്പ് എല്ലാ ജില്ല കളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കണം. ഇതിൽ കൂട്ടി ഒരുമിപ്പിക്കാൻ കഴിയുന്ന എല്ലാവരേയും കൊണ്ടു വരണം .


നിർദ്ദേശങ്ങളിൽ അഭിപ്രായം 'രേഖപ്പെടുത്തിയും സമരത്തിന് അഭിവാദ്യം നൽകിയും ശ്രീ.എം.കെ . ദാസൻ (സംസ്ഥാന സെക്രട്ടറി, സി.പി.ഐ. എൽ റെഡ് സ്റ്റാർ ) . വി.എം. മൈക്കൽ (ഗാന്ധിയൻ കൂട്ടായ്മ) സൂശീലൻ (സി.പി.ഐ.എം എൽ ) രാജേഷ് അപ്പാട്ട് (ഭൂസംരക്ഷണ സമിതി ) ബിജു . വി.ജേക്കബ് (പശ്ചിമ ഘട്ട സംക്ഷണ ഏകോപന സമിതി ), റ്റി.സി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.


പ്രൊഫ. കുസുമം ജോസഫ് (എൻ എ പി എം ) സാൽവിൻ . കെ പി (എസ്.യു സി ഐ (സി), അഡ്വ. ജോൺസൺ പി ജോൺ, കേണൽ വി.എം. കെ.രാമൻ തുടങ്ങി പ്രമുഖർ സത്യഗ്രഹ സമരത്തിൽ പങ്കു ചേർന്നു.
എം സി പി ഐ (യു), ആർ.എം.പി എന്നീ രാഷ്ടീയ പാർട്ടികൾ സമരത്തിന് ഐക്യദാർഢ്യമറിയിച്ചു സന്ദേശം നൽകി.


തുടർന്ന് ആക്ഷൻ കമ്മിറ്റി രുപീകരിച്ച് ,അംഗീകരിച്ചു.

അഡ്വ.കെ.എം. ഷാജഹാൻ 
രാജേഷ് അപ്പാട്ട് .
പി.സുശീലൻ
യോജിക്കുന്ന മറ്റു സംഘടനകളുടെ പ്രതിനിധികൾ (വരുമായി സംസാരിച്ച്, വരുന്ന നിർദേശങ്ങൾക്ക് അനുസൃതം)
ഇ.പി. അനിൽ, കെ.ശിവരാമൻ ,റ്റി.എം. സത്യൻ, പ്രേം ബാബു, ഷീജ, ലൈലാ റഷീദ്,ബിജുവി ജേക്കബ്, മുസ്തഫാ മമ്പാട്.
അസ്കർ മലപ്പുറം
രവി എം എൻ.കോഴിക്കോട്
എ.ആർ. ബൈജു ആലപുഴ
വിനയൻ കാസർകോട്


ലീഗൽ ടീം.
അഡ്വ. പ്രസാദ് സോമരാജൻ
അഡ്വ രാജേന്ദ്രൻ
അഡ്വ. പി.എ. പൗരൻ
അഡ്വ. ജോൺസൺ പി ജോൺ
(സമരത്തിൽ പങ്കെടുക്കാത്ത ജില്ലകളിലെ - കണ്ണൂർ, വയനാട്, പാലക്കാട്, കോട്ടയം, ഇടുക്കി -പ്രതിനിധികളെയും പിന്നീട് ചേർക്കും .)
കെ.എം ഷാജഹാൻ ചെയർമാന്റെയും
എസ്.ബാബുജി കൺവീനറുടെയും ചുമതല നിർവഹിക്കുവാനും ധാരണയായി.സമരത്തിന് ഔപചാരികമായി ശ്രീ.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രേം ബാബു സ്വാഗതവും രഞ്ജിനി നന്ദിയും രേഖപ്പെടുത്തി. സത്യാഗ്രഹ സമരത്തിന് എല്ലാ വിധ സൗകര്യങ്ങളും നൽകി സഹായിച്ച ഗാന്ധിയൻ കൂട്ടായ്മക്കും , ആതിഥേയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രേം ബാബുവിനും സംഘാടക സമിതിക്കു വേണ്ടി നന്ദി രേഖപെടുത്തി.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment