കൂടരഞ്ഞി; ഉരുൾ പൊട്ടൽ മേഖലയിൽ വീണ്ടും ക്വാറിക്ക് അനുമതി




പ്രളയത്തിൽ വ്യാപക ഉരുൾപൊട്ടലുണ്ടായ കോഴിക്കോട്  ജില്ലയിലെ കൂടരഞ്ഞിയിൽ ഗ്രാമപഞ്ചായത്ത് പുതിയ ക്വാറിക്ക് അനുമതി നൽകി .വിദഗ്ധ പരിശോധനകളും റിപ്പോർട്ടുകളും ഒരുവശത്ത് നടക്കുമ്പോൾ തന്നെയാണ് മറുവശത്ത് ക്വാറിക്ക് അനുമതിയും നൽകുന്നത് .ഇരുപത്തഞ്ചോളം ഉരുൾ പൊട്ടലുകൾ ഉണ്ടായ പഞ്ചായത്തിലാണ് ഇപ്പോൾ ക്വാറിക്ക് അനുമതി നൽകിയിരിക്കുന്നത് . പി വി അൻവർ എം എൽ എയുടെ വിവാദമായ കക്കാടംപൊയിൽ  തീം പാർക്കിന് സമീപമാണ് പുതിയ ക്വാറി പ്രവർത്തനമാരംഭിച്ച പോകുന്നത് .

ഉരുൾപൊട്ടൽ മേഖലയിൽ കെട്ടിട നിർമ്മാണത്തിന് അനുമതി നൽരുതെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ പേരിൽ വിധവയ്ക്ക് വീട് നിർമിക്കാനുള്ള അനുമതി പഞ്ചായത്ത് നിഷേധിച്ചിരുന്നു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment