കോഴിക്കോട് ജില്ലയിലെ പരിസ്ഥിതി സ്നേഹികളുടെ യോഗം ഇന്ന് 




കോഴിക്കോട് ജില്ലയിലെ പരിസ്ഥിതി സ്നേഹികളുടെ Online യോഗം Oct 28 (ഇന്ന്) രാത്രി 8 മണിക്ക് നടക്കുന്നു. സംഘാടക സമിതിക്കു വേണ്ടി ടി വി രാജൻ, രമേശ് ബാബു, വിജയരാഘവൻ ചേലിയ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിൾ മീറ്റ് വഴിയാണ് യോഗം സംഘടിപ്പിക്കുന്നത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്യുക.


യോഗത്തിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ


1) ദേശീയ തലത്തിൽ NAPM വിവിധ സമരങ്ങളെ കോർത്തിണക്കി ഒരു പ്രതിഷേധ ശൃംഖല ആരംഭിച്ചിരിക്കുന്നു. ഡിസംബർ 10 മനുഷ്യാവകാശ ദിനം വരെ നീണ്ടു നിൽക്കുന്ന സമരത്തിൽ കേരളം പങ്കെടുക്കുന്നത് ഒക്ടോബർ 31 ന് ആണ്. നമ്മുടെ നാട്ടിലുള്ള ഏതെങ്കിലും ജനകീയ സമരത്തിൻ്റെ ബാനർ ഉയർത്തി നിശ്ശബ്ദരാക്കാൻ നോക്കണ്ട We shall Speak എന്ന് നാം പ്രഖ്യാപിക്കും. സമരങ്ങളെ Online ൽ മേധാ പട്കർ അഭിസംബോധന ചെയ്യും.


2) നവംബർ ഒന്നിന് വൈകീട്ട് 6 മണി മുതൽ കേരളത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ നേതൃത്വത്തിൽ ലക്ഷം പ്രതിഷേധ ജ്വാല നടക്കുന്നു. സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഭിന്ന ലിംഗക്കാർക്കും ദളിതർക്കും ആദിവാസിക ൾക്കുംന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരേയും സർക്കാറുകളുടെ ഉദാസീനതകൾക്കെതിരെയുമാണ് പ്രതിഷേധിക്കുന്നത്.
അതിനെ നമുക്ക് എങ്ങനെ പിന്തുണയ്ക്കാം?


3) കേരളത്തിൻ്റെ പരിസ്ഥിതി പ്രസ്ഥാനത്തിൻ്റെ ഗുരുസ്ഥാനീയനായിരുന്ന പ്രൊഫ. ജോൺസി ജേക്കബ് പരിസ്ഥിതിയുടെ ബാലപാഠങ്ങൾ പകർന്നു നൽകിയ  കോട്ടഞ്ചേരിയിലെ മലനിരകളിൽ ക്വാറി തുടങ്ങാൻ ചില കമ്പനികൾക്ക് അനുമതി കൊടുത്തിരിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ നിർദ്ദിഷ്ട ക്വാറിക്കെതിരെ തദ്ദേശ വാസികൾ സമര രംഗത്താണ്. സംസ്ഥാനത്ത് ഉടനീളം ക്വാറി-ഖനന മാഫിയകൾക്കെതിരെ സമരം ചെയ്യുന്നവരും ഒരുമിച്ച് ഈ അവസരത്തിൽ പ്രക്ഷോഭത്തി നിറങ്ങുന്നു.ഇതൊരു കൂട്ടായ്മയക്കുള്ള അവസരവും നിമിത്തവു മാണെന്ന് തിരിച്ചറിഞ്ഞ് നമുക്കും പ്രതിഷേധത്തിൽ പങ്കെടുക്കാം. 


വിശദാംശങ്ങൾക്ക് - 8086205415 
ഗൂഗിൾ മീറ്റ് വഴി യോഗത്തിൽ പങ്കെടുക്കാം. മീറ്റിംഗ് ലിങ്ക്: https://meet.google.com/kgx-ypjh-qbc 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment