മണൽക്കടത്ത് തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെ മാഫിയയുടെ ആക്രമണം




കോഴിക്കോട്: പേരാമ്പ്ര ഗുളികപ്പുഴയിൽ ഒലിപ്പിൽ താഴെ അനധികൃതമായി മണൽ കടത്തുന്നത് തടയാനെത്തിയ റവന്യൂ സംഘത്തിനുനേരെ മണൽ മാഫിയയുടെ ആക്രമണം. അക്രമത്തിൽ ക്ലർക്ക് പി പി ലിതേഷ്, ഡ്രൈവർ ശരത് രാജ് എന്നിവർക്ക് മർദ്ദനമേറ്റു. ഇവരെ മേപ്പയൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


മണൽ ലോറികൊണ്ട് ഉദ്യോഗസ്ഥർ സഞ്ചരിച്ച് വാഹനത്തിൽ ഇടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. കൊയിലാണ്ടി ഡെപ്യൂട്ടി തഹസിൽദാർ എൻ കെ വിനു, ഉദ്യോഗസ്ഥരായ പി പി ലിതേഷ്, ശരത് രാജ്, ഇ എം ബിജു എന്നിവരടങ്ങിയ സംഘമാണ് മണൽ കടത്ത് പിടികൂടാൻ എത്തിയത്. ഇവരെയാണ് മണൽ മാഫിയ ആക്രമിച്ചത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് അക്രമമുണ്ടായത്.


ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആവള സ്വദേശിയായ ലത്തീഫ് ഉൾപ്പെടെ മൂന്ന് ആളുകളുടെ പേരിൽ മേപ്പയൂർ പോലീസ് കേസെടുത്തു. ആവള കടവുകളിൽ മണൽ കടത്ത് വ്യാപകമായി നടക്കുന്നുണ്ട്. ഇതിനെതിരെ നടപടി എടുക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് നേരെ അക്രമവും തുടർക്കഥയാവുമായാണ്. മാസങ്ങൾക്ക് മുൻപും സമാന സംഭവം ഉണ്ടായിരുന്നു. എന്നാൽ മണൽ മാഫിയയുടെ ഇത്തരം ഭീഷണികളെ അടിയന്തിരമായി ചെറുത്ത് പുഴയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment