ക്വാറിക്ക് വഴിവിട്ട്  അനുമതി നൽകി; കോഴിക്കോട് മുൻ കളക്ടര്‍ നടത്തിയ ഇടപെടൽ പുറത്ത്




പരിസ്ഥിതി ആഘാത പഠന സമിതി അനുമതി നല്‍കേണ്ടെതില്ലെന്ന് തീരുമാനിച്ച ക്വാറിക്ക് കോഴിക്കോട് കളക്ടര്‍ ആയിരിക്കെ യു വി ജോസ് വഴിവിട്ട് അനുമതി നൽകിയെന്ന ആരോപണം പുറത്ത് വരുന്നു. പരിസ്ഥിതിക്ക് ഏറെ ദോഷം വരുന്ന ഈ നടപടി പുറത്ത് വന്നതിനെ തുടർന്ന് പ്രതിഷേധമുയരുകയാണ്. മുക്കം കൊടിയത്തൂരില്‍ മിച്ച ഭൂമിയിലെ നാല് ക്വാറികള്‍ക്ക് വഴിവിട്ട് അനുമതി നല്‍കയതിന്റ തെളിവുകളാണ് പുറത്ത് വന്നിരിക്കുകയാണ്. ഡിഎഫ്‌ഒയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പരിസ്ഥിതി ആഘാത പഠന സമിതി അനുമതി നല്‍കേണ്ടെതില്ലെന്ന് തീരുമാനിച്ച ക്വാറികള്‍ക്കാണ് സമിതി അധ്യക്ഷന്‍ കൂടിയായ കളക്ടര്‍ അനുമതി നല്‍കിയത്.


അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കിയിരുന്നത് ഡിസ്ട്രിക് എന്‍വയോമെന്‍റ് ഇംപാക്റ്റ് അസസ്‌മെന്‍റ് അതോറിറ്റി ആയിരുന്നു. ജില്ലാ കളക്ടര്‍, ഡി എഫ് ഒ, ആര്‍ഡിഒ എന്നിവരാണ് ഇതിലെ അംഗങ്ങള്‍.


മുക്കം കൊടിയത്തൂര്‍ വില്ലേജില്‍ ക്വാറി തുടങ്ങാന്‍ പാലക്കല്‍ ഗ്രാനൈറ്റ്സ്, മര്‍വ ഗ്രാനൈറ്റ്സ്, സി പി മുഹമ്മദ്, വി എം മുരളീധരന്‍ എന്നിവര്‍ 2017ല്‍ അപേക്ഷ സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്നതാണ് ഈ സ്ഥലമെന്ന ഡിഎഫ്‌ഒയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ക്വാറിക്ക് അനുമതി നല്‍കേണ്ടെന്ന് 2017 ആഗസ്ത് മൂന്നിന് ചേര്‍ന്ന സമിതി തീരുമാനിച്ചു. അങ്ങിനെ തന്നെ മിനുട്ട്സും എഴുതി.


എന്നാല്‍ ഇതേ മിനുട്ട്സ് റഫറന്‍സാക്കി അന്നത്തെ കളക്ടര്‍ യു വി ജോസ് ക്വാറിക്ക് ലൈസന്‍സ് നല്‍കിയെന്നാണ് ആരോപണം. ജില്ലാ കളക്ടറായിരുന്ന യു വി ജോസ് ക്വാറി മാഫിയയെ വഴി വിട്ട് സഹായിക്കുകയായിരുന്നെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.


വിവാദമായ ചെങ്ങോട് മലയില്‍ വേണ്ടത്ര പാരിസ്ഥിതിക പഠനം നടത്താതെയാണ് ഖനനാനുമതി നല്‍കിയതെന്ന് ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. അതേസമയം യു വി ജോസ് കളക്ടറായിരുന്ന കാലത്ത് നല്‍കിയ ക്വാറി അനുമതികളെല്ലാം പുനപരിശോധിക്കണമെന്ന നിലപാടിലാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment