മാ​ലി​ന്യ കുപ്പത്തൊട്ടിയായി മാമ്പുഴ




കോഴിക്കോട്: ജൈ​വ- അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ കൊണ്ട് കൂമ്പാരമായി മാമ്പുഴ. മാമ്പുഴ സം​ര​ക്ഷ​ണ സ​മി​തി​യു​ടേ​യും രാ​ഷ്​​ട്രീ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി ത​വ​ണ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യി​ട്ടും പു​ഴ​യി​ല്‍ പ്ലാ​സ്​​റ്റി​ക്ക് കു​പ്പി​ക​ളും ചെ​രു​പ്പു​ക​ളു​മ​ട​ക്കം നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. വേ​ന​ലാ​വു​ന്ന​തോ​ടെ ഒ​ഴു​ക്ക് നി​ല​ച്ച്‌ പാ​യ​ല്‍ നി​റ​ഞ്ഞ് പു​ഴ ഉ​പ​യോ​ഗ ശൂ​ന്യ​മാ​വും.


അ​രി​ക് ഭി​ത്തി പ​ണി​ത് ച​ളി​യും പാ​യ​ലും നീ​ക്കി പു​ഴ വീ​ണ്ടെ​ടു​ക്കാ​ന്‍ ല​ക്ഷ​ങ്ങ​ള്‍ വ​ക​യി​രു​ത്തി പ്ര​വൃ​ത്തി ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, മാ​ലി​ന്യ​ങ്ങ​ള്‍ പു​ഴ​യി​ലെ​റി​യു​ന്ന​ത് ത​ട​യാ​ന്‍ സം​വി​ധാ​ന​മാ​യി​ട്ടി​ല്ല. ഇത് പുഴയ്ക്ക് ഏറെ ദോഷകരമായി മാറുകയാണ്. ആളുകൾക്ക് പുഴയിൽ മാലിന്യം നിക്ഷേപിക്കാതിരിക്കാൻ വേണ്ട ബോധവത്‌കരണമോ മുന്നറിപ്പ് ബോർഡുകളോ സ്ഥാപിക്കേണ്ടതുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരിൽ ചിലർ രംഗത്തുണ്ട്. 


പുഴയുടെ ശോചനീയാവസ്ഥയിൽ ആശങ്കയുള്ള  അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും യു​വ​ജ​ന സം​ഘ​ട​ന​ക​ളു​മ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ള്‍ മാ​ലി​ന്യം ക​ര​ക​യ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ജീ​വ​മാ​വു​ന്നു​ണ്ട്. ഞാ​യ​റാ​ഴ്ച തി​രു​ത്തി​മ്മ​ല്‍ താ​ഴ​ത്ത് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ന​ട​ത്തി​യ ശു​ചീ​ക​ര​ണ​ത്തി​ന് വി​ജീ​ഷ് കാ​വി​ല്‍, കെ.​കെ. ദേ​വ​ന്‍, പ്ര​ജീ​ഷ് നെ​ച്ചൂ​ളി, അ​ഖി​ന്‍ നെ​ച്ചു​ളി, സി.​കെ. അ​ന്‍​സാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ചെ​റു​തോ​ണി​ക​ളു​പ​യോ​ഗി​ച്ച്‌ ന​ട​ത്തി​യ പ്ര​വൃ​ത്തി വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment