ജൈവ വൈവിധ്യം തകർക്കുന്ന അനധികൃത കുന്നിടിക്കൽ അനുവദിക്കില്ല




മാവൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന ജൈവ - വൈവിധ്യ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന ഖനന പ്രവർത്തികൾ തടയുമെന്ന് ജൈവ വൈവിധ്യ പരിപാലന സമിതി. വിഷയത്തിൽ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാർ, ജില്ലാ കളക്ടർ, ജിയോളജി വകുപ്പ് തുടങ്ങിയവർക്ക് സമിതി കത്ത് നൽകിയിട്ടുണ്ട്. ജൈവ വൈവിധ്യ നശീകരണം എന്ത് വിലകൊടുത്തും തടയാനാണ് കമ്മറ്റി തീരുമാനം.


അനധികൃതമായതോ, വളരെ കുറഞ്ഞ സ്ഥലത്തിന് (അഞ്ച് സെന്ററിൽ കുറഞ്ഞ) നാമമാത്രമായി അനുവാദം വാങ്ങി വൻതോതിൽ ചെങ്കൽ ഖനനം, കുന്നിടിക്കൽ തുടങ്ങി പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ കടുത്ത പ്രതിഷേധമാണ് സമിതി രേഖപ്പെടുത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ചെയർപേഴ്‌സൺ സി മുനീറത്തിന്റെ അധ്യക്ഷതയിലാണ് ജൈവ പരിപാലന സമിതി യോഗം ചേർന്നത്.


ഇങ്ങനെ കുന്നിടിക്കലും ചെങ്കല്ല് ഖനനവും നടക്കുന്ന കണ്ണിപറമ്പ് തീർത്ഥകുന്ന്, വൈത്തലകുന്ന് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വേണ്ട നടപടികളുമായി മുൻപോട്ട് പോകാൻ കമ്മറ്റി തീരുമാനിച്ചു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന ഖനനം വലിയ പാരിസ്ഥിതിക ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment