കോ​ഴി​ക്കോ​ടി​ന് ഇന്ന് നി​ഴ​ലി​ല്ലാ​ദി​നം




കോഴിക്കോട്: ​കോ​ഴി​ക്കോ​ടി​ന് ഇന്ന് നി​ഴ​ലി​ല്ലാ​ദി​നം അഥവാ സീ​റോ ഷാ​ഡോ ഡേ. ​ഉ​ച്ച​ക്ക് 12.26 നാണ് കോഴിക്കോട് നിഴലില്ലാതാവുക. ഏ​തൊ​രു ലം​ബ വ​സ്‌​തു​വും, നി​വ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന നാ​മു​ള്‍​പ്പെ​ടെ, ആ ​സ​മ​യ​ത്ത് നി​ഴ​ല്‍ വീ​ഴ്ത്തു​ക​യി​ല്ല. കാ​ര​ണം ആ ​സ​മ​യ​ത്ത് സൂ​ര്യ​ന്‍ ന​മു​ക്ക് നേ​രെ മു​ക​ളി​ലാ​യി​രി​ക്കും.


യ​ഥാ​ര്‍​ഥ​ത്തി​ല്‍ 'ട്രോ​പി​ക് ഓ​ഫ് കാ​ന്‍​സ​ര്‍', 'ട്രോ​പി​ക് ഓ​ഫ് കാ​പ്രി​ക്കോ​ണ്‍' എ​ന്നി​വ​ക്കി​ട​യി​ലു​ള്ള അ​താ​യ​ത്, 23.5 ഡി​ഗ്രി വ​ട​ക്കും 23.5 ഡി​ഗ്രി തെ​ക്കും ഇ​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ഏ​ത് സ്ഥ​ല​ത്തും ഈ ​പ്ര​തി​ഭാ​സം വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ സം​ഭ​വി​ക്കു​ന്നു. എ​ല്ലാ വ​ര്‍​ഷ​വും ഏ​പ്രി​ല്‍ 18 ന് ​ഉ​ച്ച​ക്ക് 12:26 നും ​ആ​ഗ​സ്​​റ്റ്​ 22 ഉ​ച്ച​ക്ക് 12.30 നും ​ഇ​ത് കോ​ഴി​ക്കോ​ട് സം​ഭ​വി​ക്കു​ന്നു.


ആ​ഗ​സ്​​റ്റ്​ മ​ണ്‍​സൂ​ണ്‍ കാ​ല​മാ​യ​തി​നാ​ല്‍ കോ​ഴി​ക്കോ​ട് നി​ന്ന് ഈ ​പ്ര​തി​ഭാ​സം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ഏ​പ്രി​ല്‍ ആ​ണ് താ​ര​ത​മ്യേ​ന ന​ല്ല​ത്. ആ​കാ​ശം വ്യ​ക്ത​മാ​യി കാ​ണു​ന്ന ഒ​രു സ്ഥ​ല​ത്ത് നിന്ന് ഈ പ്രതിഭാസം എല്ലാവർക്കും പരീക്ഷിക്കാവുന്നതാണ്. ടെ​റ​സി​ലോ തൊ​ടി​യി​ലോ വാ​തി​ലി​ന​ടു​ത്തോ പോ​യി നിന്ന് ഈ പ്രതിഭാസം കാണാം.


ഈ ​സം​ഭ​വം ന​ട​ക്കാ​നു​ള്ള സ​മ​യ​ത്തി​ന് ഏ​ക​ദേ​ശം 10 മി​നി​റ്റ് മു​മ്ബ് അ​ത്ത​ര​മൊ​രു സ്ഥ​ലം തി​ര​ഞ്ഞെ​ടു​ക്കാം. ക്ലോ​ക്കി​ല്‍ 12.26 ആ​കു​മ്പോ​ഴേ​ക്കും ന​മ്മു​ടെ നി​ഴ​ല്‍ എ​ങ്ങ​നെ അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന് നി​രീ​ക്ഷി​ക്കു​ക. അ​തി​നു​ശേ​ഷം, നി​ഴ​ല്‍ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ ഈ ​ജ്യോ​തി​ശാ​സ്ത്ര സം​ഭ​വ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കാം.


കടപ്പാട്: മാധ്യമം 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment