'ക്യാര്‍ ' ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു




അറബിക്കടലില്‍ രൂപപ്പെട്ട 'ക്യാര്‍ ' ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് നിന്നും 1350 കിലോമീറ്റര്‍ അകലെ എത്തി നില്‍ക്കുന്നതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് ശക്തിയാര്‍ജിക്കുകയാണെന്നും 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റഗറി-2 ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.


'ക്യാര്‍' ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത്, കാറ്റിനു മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. തീവ്ര ചുഴലിക്കാറ്റായി മാറുന്ന ' ക്യാര്‍ ' അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ ഒമാന്റെ തെക്കന്‍ ഭാഗത്തും തുടര്‍ന്ന് യമന്‍ തീരത്തും ആഞ്ഞടിക്കുവാന്‍ സാധ്യത ഉണ്ട്.
അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment