തിരുവനന്തപുരത്ത് മഴക്കുറവ് 86% . കണ്ണൂരിന് 'O' മഴയും.




വെള്ളിയാഴ്ച 37.8 ഡിഗ്രിയായിരുന്ന നെയ്യാറ്റിൻകരയിലെ പകൽ താപനില ശനിയാഴ്ചയിൽ 40 കടന്നു(40.4 ഡിഗ്രി).
സംസ്ഥാനത്ത് വേനൽമഴ പെയ്തു തുടങ്ങിയെങ്കിലും തിരുവ നന്തപുരം ജില്ലയിൽ പതിവിലേറെ കുറവ് മഴയാണു ഈ മാസം ലഭിച്ചതെന്നു കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

നെയ്യാറ്റിൻകര കഴിഞ്ഞാൽ കണ്ണൂർ ജില്ലയിലെ വിവിധ സ്ഥല ങ്ങളിലാണ് സംസ്ഥാനത്ത് കൂടിയ ചൂട്,38.4 ഡിഗ്രി.തിരു: ജില്ല യിലെ മറ്റു സ്ഥലങ്ങളിൽ 35 ഡിഗ്രിക്കു മുകളിലാണു പകൽ താപനില.ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ നിന്നുള്ളതാണ് റിപ്പോർട്ട് .

ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തുന്ന താപനില കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെ ടുത്താറില്ല.മുൻ വർഷങ്ങളിലെ കണക്കുകൾ ലഭ്യമല്ലാത്തതി നാൽ താരതമ്യം ചെയ്തു വിലയിരുത്താൻ സാധിക്കാത്തതും ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളെ പൂർണമായി ശാസ്ത്രീയ മായി കണക്കാക്കാനാവില്ല . 
 
തിരുവനന്തപുരം ജില്ലയിൽ പൊതുവെ മഴ കുറവാണെങ്കിലും കഴിഞ്ഞ നാളുകളിൽ കാർഷിക പ്രധാനമായ കിഴക്കൻ മേഖല യിൽ കുഴപ്പമില്ലാത്ത മഴ ലഭ്യമായിരുന്നു.വേനൽ മഴ കാർഷിക പണികൾക്കു പ്രധാനമാണ്.വേനൽ മഴയിലെ കുറവ് കാർ ഷിക രംഗത്തിന് മറ്റൊരു തിരിച്ചടിയാണ്.തീര പ്രദേശത്തെ വർധിച്ച ചൂട് മത്സ്യബന്ധനത്തിനും തിരിച്ചടിയായി തുടരുന്നു.


മാർച്ച് 16 മുതൽ 23 വരെ 60% ത്തിലധികം മഴ പത്തനംതിട്ട , ഇടുക്കി ജില്ലകൾക്കു കിട്ടി.എറണാകുളം,കോട്ടയം,കൊല്ലം ജില്ലകളിൽ അധിക മഴയും(20 % മുതൽ 59% വരെ)കുറവ് മഴ കാസർഗോഡ് ,വയനാട്,തൃശൂർ,തിരുവനന്തപുരം ജില്ലകളിൽ (-20 മുതൽ -59%).മലപ്പുറം, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവട ങ്ങളിൽ 60%ത്തിലും കുറവ് മഴ മാത്രമാണ് കിട്ടിയത്. കണ്ണൂരിൽ മഴയെ കിട്ടിയില്ല.

മാർച്ച് 1 മുതൽ 26 വരെ കേരളത്തിൽ 28 mm മഴ ലഭിക്കേണ്ട തായിരുന്നു.കിട്ടിയതാകട്ടെ 18.9 mm മാത്രം.33% ത്തിന്റെ കുറവ്.പൊതുവെ വേനൽ മഴ തെക്കൻ കേരളത്തിൽ കൂടുത ലായി ലഭിക്കും.ഇടവപാതി അവിടങ്ങളിൽ വടക്കൻ ജില്ലക ളോളം കിട്ടില്ല.തുലാവർഷം കൂടുതൽ കിട്ടുക തെക്കൻ ജില്ലകൾക്കും .

മാർച്ച് മാസത്തിൽ  കണ്ണൂരിൽ 13.9 mm പ്രതീക്ഷിച്ച ഇടത്ത്  പൂജ്യം മഴയാണ് ഉണ്ടായത്.കാസർകോട് 85% കുറവും മലപ്പു റത്ത് 88% സംഭവിച്ചു.തെക്കൻ ജില്ലകളിൽ ഏറ്റവും കുറവ് മഴ തിരുവന്തപുരം ജില്ലക്കാണ്, 30.3 mm കിട്ടേണ്ടിടത്ത് 4.3 mm മാത്രം.
മാർച്ചിൽ അധിക മഴ പത്തനംതിട്ടയിൽ കിട്ടി.52.7 mm സ്ഥാനത്ത് 79.4 mm മഴ ലഭിച്ചു.വയനാട്ടിൽ പ്രതീക്ഷിച്ച അളവിലാണ് മഴ.

2023 ലെ വേനൽ കാലത്തെ വർധിച്ച ചൂട് കൂടുതൽ ജലാംശം ബാഷ്പീകരിക്കപ്പെടുവാൻ അവസരം ഉണ്ടാക്കുമ്പോൾ മഴയുടെ തീവൃതയിലും മാറ്റങ്ങൾ ഉണ്ടാക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment