അതിരപ്പിള്ളിയിലെ ഉരുൾപൊട്ടൽ എന്തിന്റെ സൂചനയാണ് ?




അതിരപ്പിള്ളി വന മേഖലയിൽ ശനിയാഴ്ച രാത്രി ഒമ്പതിന്​ ഉണ്ടായ ഉരുൾപ്പൊട്ടൽ  കണ്ണംകുഴി തോട്ടിലൂടെ വെള്ളം കുത്തിയൊലിച്ചിറങ്ങിയ ശേഷമാണ് നാട്ടുകാർ മനസ്സിലാക്കുന്നത്. കലങ്ങി മറിഞ്ഞ വെള്ളത്തോടൊപ്പം കല്ലുകളും മരങ്ങളും ഒഴുകിപ്പോകുന്നുണ്ടായിരുന്നു. ജല പ്രവാഹം കഴിഞ്ഞ പ്രളയകാലത്തെ പോലെ ആനമല റോഡിലേക്ക് ഉയർന്നിട്ടില്ല.നാശ നഷ്​ടങ്ങളെ കുറിച്ച് വിശദ വിവരങ്ങൾ പുറത്തു വരും എന്നു കരുതാം.അതിരപ്പിള്ളി വന മേഖലയിൽ കുണ്ടൂർമേട് ഭാഗത്താണ് ഉരുൾപ്പൊട്ടൽ നടന്നത്.ജന വാസമില്ലാത്ത മേഖലയായതിനാൽ ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. 


വനപാലകരുമായി പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്നാണ് ഉരുൾപ്പൊട്ടൽ വിവരം ലഭിച്ചത്.ശനിയാഴ്ച ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. കണ്ണംകുഴിയിലൂടെ കലങ്ങി മറിഞ്ഞ വെള്ളം കുലം കുത്തി ഒഴുകിക്കൊണ്ടിരിക്കുകയാണ്‌.വെള്ളം  ചാലക്കുടിപ്പുഴയുടെ ജലനിരപ്പു വർദ്ധിപ്പിച്ചു.ആരും പുഴയിലിറങ്ങരുതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.


വേനൽമഴയുടെ സാന്നിധ്യത്തിൽ തന്നെ ഉരുൾപൊട്ടൽ ആരംഭിച്ച വാർത്ത വരാനിരിക്കുന്ന മഴക്കാലത്തെ ഭീതിജനമാക്കുമോ ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment