അടൂരിൽ ക്വാറിയിൽ മണ്ണിടിഞ്ഞു മൂന്ന് തൊഴിലാളികൾക്ക് പരിക്ക് ; വിവരം മറച്ച് വെക്കാൻ ക്വാറി മാഫിയ നീക്കം




അടൂർ: ഏനാദിമംഗലം പഞ്ചായത്തിൽ 9-ാംവർഡിൽ കണ്ണങ്കര കാട്ടുകാല പട്ടികജാതി കോളനിയ്ക്കു സമീപം കൂട്ടപ്പാറയിലാണ് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടു കൂടി ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് തൊഴിലാളികൾ അത്ഭുതകരമായി രക്ഷപെട്ടു.മലമുകളിൽ സ്ഫോടനത്തിനായി ജാക്ക്ഹാമർ ഉപയോഗിച്ച് കുഴിയെടുക്കുമ്പോഴാണ് ഉഗ്രശബ്ദത്തോടു കൂടി വലിയ പാറക്കഷണങ്ങളും മണ്ണും ഇടിഞ്ഞ് താഴേക്ക് പതിച്ചതെന്ന് സമീപവാസികൾ പറഞ്ഞു. പാറ തെളിക്കുന്നതിനായി കുഴിച്ച് മണ്ണ് മാറ്റിയ അഗാധഗർത്തങ്ങളിൽ വെള്ളം കെട്ടികിടക്കുന്നത് താഴ്‌വരയിലെ കോളനിയിലെ ജനങ്ങൾക്ക് ഭീഷിണിയായിരിക്കുകയാണ്.

 

2014ൽ പ്രദേശത്ത് ക്വാറിയിൽ മണ്ണടിഞ്ഞ് വീണ് 2 തൊഴിലാളികൾ മരിച്ച  സംഭവം

2014ൽ പ്രദേശത്ത് ക്വാറിയിൽ മണ്ണടിഞ്ഞ് വീണ് 2 തൊഴിലാളികൾ മരിച്ച  സംഭവം

 

2014ൽ പ്രദേശത്ത് ക്വാറിയിൽ മണ്ണടിഞ്ഞ് വീണ് 2 തൊഴിലാളികൾ മരിച്ചതിന്റെ നടുക്കം മാറുന്നതിന് മുമ്പ് വീണ്ടും മണ്ണിടിഞ്ഞു വീണത്. വിവരങ്ങൾ പുറം ലോകമറിയാതിരിക്കാൻ ക്വാറി മാഫിയ ശ്രമങ്ങൾ നടത്തി നടന്നുവരുന്നതായി നാട്ടുകാർ ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. ഇതിന് സമീപത്തായി പുതിയ ക്വാറികൾ തുടങ്ങാനുള്ള നീക്കങ്ങൾ ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയാണ്. മണ്ണിടിഞ്ഞു വീണഭാഗം ഉദ്യോഗസ്ഥരും നാട്ടുകാരും അറിയാത്ത രീതിയിൽ പൂർവ്വസ്ഥിതിയിലാക്കാനും ഇവർ ശ്രമിച്ചു.ജില്ലാ ഭരണകൂടം ഇടപെട്ട് ക്വാറിയുടെ പ്രവർത്തനം അടിയന്തിരമായി നിർത്തിവയ്പ്പിക്കണമെന്ന് കോളനി നിവാസികൾ ആവശ്യപ്പെട്ടു.

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment