പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപീകരിക്കാൻ സംസ്ഥാന നിയമസഭ നിയമനിർമ്മാണം നടത്തണമെന്ന വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.




പ്ലാച്ചിമട കൊക്ക കോള സമരസമിതിയുടെയും പ്ലാച്ചിമട കൊക്ക കോള സമര ഐക്യദാർഢ്യ സമിതിയുടെയും ആഭിമു ഖ്യത്തിൽ നിയമസഭയുടെ മുന്നിൽ നിന്നും സെക്രട്ടറിയേറ്റിലേ ക്ക് പ്ലാച്ചിമടയിലെ ഊരുമൂപ്പന്മാരുടെയും ഊരാളരുടെയും നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാന നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച നഷ്ടപരിഹാര വിഷയത്തിൽ നീണ്ടകാലം ആദിവാസി ജനതയ്ക്ക് സമരം ചെയ്യേണ്ടി വരുന്നു എന്നത് കേരളം ഗൗരവപൂർവ്വം പരിഗണി ക്കേണ്ടതാണ്.ഫെഡറൽ അധികാരങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടും സംസ്ഥാനത്തിൻ്റെ നിയമ നിർമ്മാണാധികാരം സംരക്ഷിച്ചു കൊണ്ടും പ്ലാച്ചിമടയിലെ ആദിവാസി ജനതക്ക് ഉണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണ മെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന നിയമനിർമ്മാണ സഭയുടെ ഏകകണ്ഠമായ പിന്തുണയോടു കൂടി 2011ൽ പാസാക്കിയ നിയമം രാഷ്ട്രപതി ഒപ്പിടാതെ മടക്കിയിട്ട് എട്ടു വർഷത്തോളമായി.ഈ വിഷയം കേരള നിയമസഭ തന്നെയാണ് ഗൗരവതരമായി പരിഗണി ക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെക്രട്ടറിയേറ്റിനു മുന്നിലെ സത്യഗ്രഹം പ്രമുഖ ഗാന്ധിയനും ഏകതാ പരിഷത്ത് സ്ഥാപകനുമായ ഡോക്ടർ പി വി രാജ ഗോപാൽ ഉദ്ഘാടനം ചെയ്തു.ആസ്ട്രേലിയയിൽ അടക്കം വിവിധ രാജ്യങ്ങളിൽ ആദിമ നിവാസികളോട് ചെയ്ത കുറ്റ കൃത്യ സമാനമായ പ്രവർത്തനങ്ങൾക്ക് രാഷ്ട്രതലവന്മാർ മാപ്പ് അപേക്ഷിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടും കേരള ത്തിലും ഇന്ത്യയിലും കൊളോണിയൽ കാലഘട്ടത്തലെ പോലെ ആദിമ നിവാസികൾ ഭീകരമായി ചൂഷണം ചെയ്യപ്പെ ടുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നത് അതീവ ഖേദ കരമാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രാ യപ്പെട്ടു.ഇന്ത്യൻ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും പ്ലാച്ചി മടയിലെ ആദിവാസി ജനതയോട് മാപ്പ് പറയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ധാർമികതയും ജനപക്ഷ സമീപന വും കൈമോശം വരുന്ന സർക്കാരുകൾ നിയമനിർമ്മാണ സഭകളെ പോലും നോക്കുകുത്തിയാക്കുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment