ഇരട്ടത്താപ്പിൻ്റെ ഉജ്ജ്വല മാതൃക ഇടതുപക്ഷ സർക്കാർ !
കേന്ദ്രം മുന്നോട്ടുവെച്ച പരിസ്ഥിതി ആഘാത കരടിനോടുള്ള വിയോജിപ്പ് സംസ്ഥാന സർക്കാർ ഇന്നലെ  പ്രകടിപ്പിക്കുകയും കത്തിലൂടെയും അറിയിക്കുകയുണ്ടായി.പുതിയ നിർദ്ദേശങ്ങൾ രാജ്യത്തിൻ്റെ പരിസ്ഥിതി രംഗത്ത് വലിയ തിരിച്ചടികൾ ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാർ മൊത്തത്തിൽ പറയാൻ ശ്രമിച്ചത്.


ഇതിനിടയിൽ തന്നെയാണ് ജൂലൈ ഇരുപത്തിയൊന്നാം തീയതി ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച കേരള സംസ്ഥാനത്തിനാശ്യാസം നൽകുന്ന വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമാപിച്ച് ആഗസ്റ്റ് 6 ന് വിധി സമ്പാന്തിച്ചു.ദേശീയ ഖനന നിയമം ഖനനത്തി നായി 500 മീറ്റർ അകലം പാലിച്ചിരിയ്ക്കണം എന്നിരിക്കെ,കേരള സർക്കാർ ദൂരപരിധി 50 മീറ്ററാക്കിയിരുന്നു.(2015).കർണ്ണാടക,മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾ 200 മീറ്റർ ദൂരപരിധി നിശ്ചയിച്ചു. 


കേരള സംസ്ഥാനത്തെ ജന സാന്ദ്രത ദേശീയ ശരാശരിയുടെ ഇരട്ടിയാണ്.രാജ്യത്തെ ഏറ്റവും പ്രധാന Hotspot കളും പുഴകളും കായലുകളുമെല്ലാ മുള്ള നാട്ടിൽ , ഖനനത്തെ നിയന്ത്രണമില്ലാതെ സർക്കാർ സഹായിച്ചപ്പോൾ അതിനെ നിയന്ത്രിക്കുവാൻ ദേശീയ ഹരിത്ര ട്രൈബ്യൂണൽ നിർബന്ധിത മാകുകയായിരുന്നു.2020 ജൂലൈയിലെ വിധി പ്രകാരം സ്ഫോടനം ഉപയോഗിച്ചുള്ള പാറ ഖനനം നടത്തുവാൻ കുറഞ്ഞത് 200 മീറ്ററകലം ജനവാസ കേന്ദ്രത്തിൽ നിന്നുണ്ടാകണം.സ്ഫോടനമില്ലാതെ എങ്കിൽ100 മീറ്ററും.Dangerous zone ൽ 500 മീറ്ററും ദൂരമുണ്ടാകണം.ഇത്തരം  തീരുമാനത്തി ലേക്കു ഹരിത ട്രൈബ്യൂണൽ എത്തിയത്ത് ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ശസ്ത്രീയ പഠനത്തിൻ്റെ തുടർച്ചയായിട്ടായിരുന്നു.  


സംസ്ഥാന രാഷ്ട്രീയത്തിൽ അനാരോഗ്യകരമായി പിടിമുറുക്കിയിട്ടുള്ള പാറ ഖനന ലോബികൾ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയെ ചോദ്യം ചെയ്യുവാൻ എന്തു ശ്രമങ്ങൾ നടത്തുവാനും മടി കാട്ടാത്തവരാണ്.ഒരു കൂട്ടം ക്വാറി മുതലാളിമാർ ഹൈക്കോടതിയിലെത്തുമ്പോൾ അവരെക്കാൾ താൽപ്പര്യത്തോടെ കോടതിയിൽ വാദിക്കുവാൻ എത്തിയത് സംസ്ഥാന അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു.അദ്ദേഹത്തിൻ്റെ വാദങ്ങ ളെല്ലാം  ഖനന മുതലാളിമാരെ കടത്തിവെട്ടിയിരുന്നു.


സംസ്ഥാന അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയോടു പറഞ്ഞത് 


1.സംസ്ഥാന ഗവൺമെൻ്റിനെ കേട്ടു കൊണ്ടല്ല ദേശീയ ഹരിത ട്രൈബ്യൂണൽ വിധി നടത്തിയിരിക്കുന്നത് .
   

2. സംസ്ഥാനം ഉണ്ടാക്കിയ Kerala State Minor Mineral Concession Rule 2015 നെ ചോദ്യം ചെയ്യുവാൻ ഹരിത ട്രൈബ്യൂണലിനവകാശമില്ല.


3.സ്റ്റെർലൈറ്റ് വേദാന്ത കമ്പനി 12 പേരുടെ വെടിവെപ്പിന് ഇടയാക്കിയ സംഭവം ഉണ്ടാകുമ്പോൾ ഹരിത ട്രൈബ്യൂണലിൽ വ്യവസായ സ്ഥാപനം പൂട്ടാൻ എടുത്ത് തീരുമാനം അസാധു ആക്കിക്കൊണ്ടുള്ള തമിഴ്നാട് ഹൈക്കോടതി വിധി സംസ്ഥാന സർക്കാർ  ഇവിടെ ഓർമ്മിപ്പിച്ചു.


4. വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. 


രാജ്യത്തെ Mines and Mineral (Regulation & Development ) Act 1957 മുന്നോട്ടു വെക്കുന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു ഖനന നിയമങ്ങൾ ഉണ്ടാക്കാമെന്നിരിക്കെ പ്രസ്തുത നിയമം നിഷ്കർഷിച്ച 500 മീറ്റർ ദൂരത്തെ അട്ടിമറിച്ച കേരള സംസ്ഥാനം അത്യ പൂർവ്വ പാരിസ്ഥിതിക ദുരന്തത്തിലൂടെ കടന്നു പോകുകയാണ്.കേരളത്തേക്കാൾ ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനങ്ങൾ ഖനനത്തിനായി 200 മീറ്ററിലധികം ദൂരം  മാറ്റി വെച്ചിട്ടുണ്ട്.( കർണ്ണാടക, മഹാരാഷ്ട്ര, ആസാം, ഗോവ ) ജമ്മു കാശ്മീരിൽ ദേശീയ പാത, തീവണ്ടി പാളം, ഡാം തുടങ്ങിയവയിൽ നിന്നും 500 മീറ്റർ ദൂരം വേണമെന്നു പറഞ്ഞിട്ടുണ്ട്.


കേരളം വൻ പ്രകൃതിദുരന്തങ്ങളിലൂടെ കടന്നുപോകുമ്പോൾ , മലകളും താഴ് വാരങ്ങളും തുരന്നും പൊട്ടിച്ചും കടത്തുവാൻ മുൻപിൽ നിൽക്കുന്ന ഖനന മാഫിയകൾക്കായി സംസ്ഥാനത്തെ മൂന്നേകാൽ കോടി (സർക്കാരിൻ്റെ) ജനങ്ങളുടെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതി യിൽ നടത്തിയ വാദങ്ങൾ കേരളത്തിൻ്റെ താൽപ്പര്യത്തെ പൂർണ്ണമായും ഹനിക്കുന്നതാണ്.സംസ്ഥാന സർക്കാരിൻ്റെ പരിസ്ഥിതി വിഷയത്തിലെ ഇരട്ടത്താപ്പ് ഒരിക്കൽ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്ന സംഭവമാണ് ഹരിത ട്രൈബ്യൂണൽ വിധിക്കെതിരെ സർക്കാർ നടത്തിയ വാദങ്ങൾ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment