വന ദിനം കേവല ആഘോഷമാകാതിരിക്കട്ടെ ...




ഐക്യരാഷ്ട്ര സഭ മാർച്ച് 21നെ അന്താരാഷ്ട്ര വന ദിനമായി പ്രഖ്യാപിച്ചിട്ട് 13 വർഷം പിന്നിടുന്നു.ആരോഗ്യത്തിനും സുസ്ഥി രതയ്ക്കും വനത്തിനുള്ള പങ്ക് പ്രാധാനമാണ്.കോവിഡാന ന്തരം ഏകലോകം ഏകാരോഗ്യം(One Health One World) പോലുള്ള ആശയങ്ങൾ പ്രതീക്ഷ തരുന്ന പ്രവർത്തനങ്ങൾക്ക് തുടക്ക മിടുന്നു.

ജൈവവൈവിധ്യം കാത്തു സൂക്ഷിക്കുന്നതിലൂടെ മാത്രമെ വനവും വനസമ്പത്തും നില നിൽക്കൂ.ജൈവ വൈവിധ്യത്തി ന്റെ ഉറവിടമാണ് കാടുകൾ.160 കോടി ജനങ്ങൾ ഭക്ഷണം, താമസം,ഊർജ്ജം,മരുന്ന് എന്നിവയ്ക്കായി കാടിനെ ആശ്രയി ക്കുന്നു.ഒരു വർഷം ശരാശരി ഒരു കോടി ഹെക്ടർ വനമേഖല യാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.1990 ന് ശേഷം മാത്രം 42 കോടി ഹെക്ടർ വനം നഷ്ടപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്.

ജീവന്റെ നിലനിൽപ്പിന് ആധാരമായ ശുദ്ധവായു,വെള്ളം,വന വിഭവങ്ങൾ എന്നിവ കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റേ യും കടമയും ഉത്തരവാദിത്വവുമാണ് എന്ന് ഓർമിപ്പിക്കുക യാണ് വന ദിനം.

2023 വനദിന സന്ദേശം ഐക്യരാഷ്ട്ര ആവാസവ്യവസ്ഥ പുന സ്ഥാപിക്കൽ(2021-2030)ദശകത്തോട് ചേർന്ന് നിൽക്കുന്ന താണ്.ഇങ്ങനെ ആവാസ വ്യവസ്ഥാ നശീകരണത്തിനെ തട യാനും പുനസ്ഥാപിക്കാനും അതുവഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നും പ്രത്യാശിക്കുന്നു. ഭക്ഷണം,പാർപ്പിടം,തൊഴിൽ എന്നിങ്ങനെ നിരവധി ആവശ്യ ങ്ങൾക്കായി മനുഷ്യൻ കാടിനെ ആശ്രയിക്കുന്നതോടൊപ്പം വനവും വനേതര വൃക്ഷങ്ങളും മനുഷ്യനാവശ്യമായ ഊർജ്ജം, വായു,ജലം,മറ്റു ഉൽപന്നങ്ങൾ എന്നിവ പ്രദാനം ചെയ്യുകയും പ്രതിവർഷം തൊഴിൽ നൽകുകയും ചെയ്യുന്നു.ഇതിലൂടെ വന ങ്ങൾ ജനങ്ങളുടെ പ്രധാനപ്പെട്ടും വനത്തോട് ചേർന്ന് ജീവി ക്കുന്ന ജനങ്ങളുടെ ദാരിദ്ര നിർമാർജ്ജനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

നമ്മുടെ വനങ്ങളുടെ കരുത്ത് ചോരുന്നതിലൂടെ കാട്ടിലെ ആവാസ വ്യവസ്ഥ തകിടം മറിയുന്നു.വന്യജീവികൾ കാടു വിട്ട് പുറത്തു വരുന്നു.അവരും മനുഷ്യരുമായി സംഘർഷങ്ങൾ വർധിക്കുന്നു.വന്യ മൃഗങ്ങളിൽ നിന്നും രോഗങ്ങൾ പടരുന്ന അവസരങ്ങൾ വർധിക്കുകയാണ്.പ്രദേശത്തെ കാടിന്റെ വ്യാപ്തി മൂന്നിലൊന്നെങ്കിലും ആയിരിക്കണം എന്നു പറയു മ്പോൾ കണക്കുകളിൽ മാത്രമാണ് കേരള കാടുകളുടെ പച്ചപ്പ് എന്ന വസ്തുത മറക്കരുത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment