ലോക്ക് ഡൗണിൽ ഹൂബ്ലി നദിയിലെ മലിനീകരണം കുറഞ്ഞു; മുപ്പത് വർഷത്തിന് ശേഷം പുതിയ അതിഥി




കൊല്‍ക്കത്ത: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പ്രകൃതിയിലെ മലിനീകരണ തോത് വളരെ ഗണ്യമായ രീതിയില്‍ കുറഞ്ഞിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാരണം വ്യവസായ ശാലകള്‍ അടച്ചിട്ടതോടെ മാലിന്യം കുറഞ്ഞ ബംഗാളിലെ ഹൂബ്ലി നദിയില്‍ ഒരു അതിഥി മുപ്പത് വര്‍ഷത്തിന് ശേഷം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക ജല ജീവിയായ ഗംഗാ ഡോള്‍ഫിനാണ് ആ അതിഥി. നദിയിലെ മലിനീകരണം കുറഞ്ഞതോടെയാണ് ഇവ വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്.


പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് റോയി ചൗധരിയാണ് ശുദ്ധജല ഡോള്‍ഫിനെ തിരിച്ചറിഞ്ഞത്. കൊല്‍ക്കത്തയിലെ ബാബുഘട്ടിലാണ് ഇവയെ കണ്ടെത്തിയത്. നദീജലം മാലിന്യമുക്തമായതോടെ ഇവ തിരിച്ചെത്തുകയായിരുന്നു. മലിനീകരണം കുറഞ്ഞതോടെ നഗരത്തിനു പുറത്തുകൂടി ഒഴുകുന്ന നദികളിലും ഇവ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.


2009 ഒക്ടോബര്‍ 5-നാണ് കേന്ദ്രസര്‍ക്കാര്‍ ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. 2009 മുതല്‍ ആസാമിന്റെ ദേശീയ ജലജീവിയും ഈ ഡോള്‍ഫിനാണ്. ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോള്‍ഫിന്‍. മനുഷ്യരുടെ അനാവശ്യ ഇടപെടലുകളും ജലഗതാഗതവുമൊക്കെ ഗംഗാ ഡോള്‍ഫിനുകളെ ഇവിടെ നിന്നകറ്റാന്‍ കാരണമായി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment