ലോക കേരളസഭ: സത്യവും മിഥ്യയും





ഭാഗം - 1


ലോക കേരള സഭയുടെ രണ്ടാം സെഷൻ ( 27 രാജ്യങ്ങളിൽ നിന്നായി 500 അംഗങ്ങൾ) അവസാനിക്കുമ്പോൾ , രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം കാൽ കോടിയിലധികം വരുന്ന പ്രവാസികളുടെ വിവിധ തരം പ്രശ്‌നങ്ങൾക്ക് കേന്ദ്ര/ സംസ്ഥാന സർക്കാരുകളെ മുൻ നിർത്തി, ജനകീയ ഇടപെടൽ നടത്തുവാൻ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എത്രമാത്രം വിജയിച്ചു എന്ന് പരിശോധിച്ചുണ്ടാകണം. 7 Standing Committee കളുടെ റിപ്പോർട്ടിംഗിൽ അതിന്റെ നേർ ചിത്രം പുറത്തു വന്നിട്ടുണ്ടാകും എന്നു കരുതട്ടെ. 


പ്രവാസികൾ എന്ന വിഭാഗത്തെ തൊഴിലിടത്തിന്റെ (വ്യവഹാരത്തിന്റെ ) സ്ഥാനത്തെ മാത്രം പരിഗണിച്ചു കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. (only as territorial identity )  Hunter vs Victim ബന്ധങ്ങൾ സജ്ജീവമായ പരിസരത്തിൽ, അധികാര കേന്ദ്രവുമായി ബന്ധമുള്ള (സമ്പന്നരായ) വ്യക്തികൾക്ക്  മുൻ തൂക്കം ലഭിക്കുന്ന സംവിധാനങ്ങൾ പ്രവർത്തിക്കുക വരേണ്യ താൽപ്പര്യങ്ങളെ മാനിച്ചു കൊണ്ട്  മാത്രമായിരിക്കും.(ചൂഷകനും ചൂഷിതനും ഒന്നിച്ചിരിക്കുന്ന ഇടത്തിന്റെ അജണ്ടകൾ ചൂഷകന്റെ താൽപ്പര്യപ്രകാരം സെറ്റു ചെയ്യപ്പെടും). ഈ യാഥാർത്ഥ്യങ്ങളെ രാഷ്ട്രീയമായി അംഗീകരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ, ആധുനിക മാടമ്പി തമ്പ്രാക്കളും അവരുടെ അടിമപ്പണിക്കാരുമായ കോരന്മാരുമായി ചേർന്നുള്ള കൂട്ടായ്മയിലൂടെ  സാധാരണക്കാർക്ക് ഏതെങ്കിലും അർത്ഥത്തിൽ ഗുണപരമായ ചരിത്രം എവിടെയുമില്ല.കൂലി പണിക്കാർക്ക് പ്രത്യേകം പരിഗണന നൽകുന്ന സംവിധാനമായി പ്രസ്തുത (ലോക കേരള ) സഭക്കു മാറുവാൻ കഴിയണം.അത്തരം നിലപാടുകൾ ഇല്ലാതെ, രണ്ടാം വയസ്സിലേക്കു കടക്കുന്ന പ്രവാസികളുടെ പേരിലുള്ള സർക്കാർ നിയന്ത്രിത വേദി പ്രവർത്തിക്കുക കേന്ദ്ര സർക്കാർ sponsored പ്രവാസി ഭാരത സമ്മേളനത്തിൽ നിന്ന്  ഒട്ടും വ്യത്യസ്ഥമായിരിക്കില്ല. 


കഴിഞ്ഞ 50 വർഷമായി കേരളത്തിന്റെ സാമ്പത്തിക രക്ഷകരായി പ്രവർത്തിച്ചവർ ഇന്നത്തെ Globalized Kerala യുടെ രക്ഷക വേഷം സ്വയം അണിഞ്ഞു നടക്കുന്ന പ്രവാസി മുതലാളിമാരായ വ്യക്തികളല്ല. അത്തരക്കാരെ സംബന്ധിച്ചിടത്തോളം വ്യക്തികളെ, നാടിനെ, പ്രകൃതി വിഭവങ്ങളെ, പരമാവധി കൊള്ളയടിക്കലാണ് ലക്ഷ്യം. പണമുണ്ടാക്കാൻ സർക്കാർ നിയമങ്ങളെ കാറ്റിൽ പറത്താൻ മടിക്കാത്ത, കേവല കച്ചവട മുഖം മാത്രമുള്ള  ഈ കൂട്ടരെ സമ്പന്തിച്ച് , തൊഴിലാളി സംഘടനകളും പരിസ്ഥിതി നിയമങ്ങളും വികസന വിരുധമാണ്. ഉൽപ്പാദന രംഗങ്ങളിൽ മുതൽ മുടക്കാൻ ഇഷ്ടപെടാത്ത ഇവർ , കേരളവും (ഇന്ത്യയും ) മുതലാളിമാരുടെ ഇംഗിതങ്ങളെ മാത്രം താലോലിക്കുന്ന, മനുഷ്യാ വകാശങ്ങളെ അവഗണിക്കുന്ന, രാജ വാഴ്ച്ചയുടെ  പാതകളിലേക്ക് എത്തിച്ചേരണമെന്ന് വല്ലാതെ ആഗ്രഹിച്ച് വാഴുന്നവരാണ്. ഇവരല്ല കേരളത്തിന്റെ രക്ഷകർ എന്നും തുശ്ച വേതനത്തിന് പണി എടുത്ത്,  മാസം നാട്ടിലേക്കു പണമയക്കുവാൻ പാടു പെടുന്ന , കൂലികളായ 20 ലക്ഷത്തിലധികം കേരള മുഖ്യ മന്ത്രിയും നേതാക്കളും മറ്റു നേതാക്കളെ പോലെ മറന്നു പോകുന്നു. ഇതിനുള്ള ഏറ്റവും വലിയ തെളിവാണ് ലോക കേരളസഭയുടെ അജണ്ടകൾ . 


ബഹു. മുഖ്യമന്ത്രിയുടെ വിവരണത്തിൽ നിന്നും (the problems faced by expatriates, their start ups, dividend bond, Pravasi remittance, Pravasi chitti, etc. ) 90% വരുന്ന ഗൾഫ് തൊഴിലാളികളെ  സംബന്ധിച്ച് , തൊഴിൽ അവകാശ നിഷേധം, തൊഴിൽ കരാർ (India vs GCC ) ഉണ്ടാക്കാത്ത അവസ്ഥ , ലൈംഗിക ചൂഷണം , യാത്ര തുടങ്ങിയ പ്രതിസന്ധികൾ  start ups, dividend bond, Pravasi remittance, Pravasi Chitti മുതലായവയിൽ ഒന്നു മാത്രമാണ്. അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ടവരായി നിന്ന്,  നിയമങ്ങളെ തന്നെ കാറ്റിൽ പറത്തി ,കേരളത്തിൽ സ്ഥാനം ഉറപ്പിച്ച ചില വ്യവസായികളുടെ താൽപ്പര്യങ്ങളെ മാത്രമേ ലോക കേരളസഭക്ക് ഇന്നത്തെ നിലക്ക് പരിഗണിക്കുവാൻ കഴിയൂ എന്ന് പ്രവാസിയായിരുന്ന ഞാനും സംശയിക്കുന്നു


പ്രവാസികളായ കാൽക്കോടിയിൽ അധികം വരുന്ന മലയാളികളുടെ അതിരുകളില്ലാത്ത ദുരന്തം പരമാവധി കുറക്കുവാൻ കഴിയുന്ന സമയബന്ധിത പരിപാടികൾ എന്തെങ്കിലും നടപ്പിലാക്കുവാൻ   ഒരു വർഷമായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ടോ  ? മൊത്തം കേരള ജന സംഖ്യത്തിൽ 10%  വരുന്ന പ്രവാസികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന NORKA യുടെ Principal Secretary Dr. K Ellangovan എന്ന IAS ഉദ്യോഗസ്ഥൻ,  വ്യവസായ വകുപ്പിന്റെ Principal Secretary യാണ്. 35 ലക്ഷത്തിലധികം വരുന്ന പ്രവാസികളുടെ ക്ഷേമ സംവിധാനത്തിന് (NORKA roots ന് )പൂർണ്ണ ചുമതല വഹിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥനില്ല എന്നർത്ഥം   Resident Vice Chairman ആയ ശ്രീ  K. Varadarajan , NGO Union സംസ്ഥാന അധ്യക്ഷ പദവിയിലിരുന്ന ,സർക്കാർ ഫാർമസിസ്റ്റ് പണി ചെയ്ത CPI m നേതാവാണ്.അതിന്റെ Directorമാർ സർവ്വ ശ്രീ. M.A. Yusuff Ali, Dr. Ravi Pillai,Sri. Azad Moopan  Sri. C.K. Menon (Late)  തുടങ്ങിയവർ .  ഇവരാരും തന്നെ  സാധാരണക്കാരല്ല.ഇവരുടെ അസാധാരണ കഴിവുകൾ പ്രവാസി മലയാളിക്ക് എങ്ങനെ സഹായകരമാകും എന്ന് തൊഴിലാളി വർഗ്ഗ പാർട്ടി നേതാക്കൾ വിവരിക്കുവാൻ ബാധ്യസ്ഥരാണ്.


(തുടരും)

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment