കാലം മാറുമ്പോൾ കോലം കെടുന്ന ഓണം മണ്ണിനെ മറക്കുന്നു




നമ്മുടെ നെൽകൃഷിക്ക് 3 വിളക്കാലമുണ്ട്. വിരിപ്പ്. മുണ്ടകൻ. പുഞ്ച. മൂന്ന് ആണ്ടറുതികളും. ചിങ്ങം , ധനു, മേടം, മൂന്ന് ആണ്ടറുതി ഉത്സവങ്ങളും. ഓണം, തിരുവാതിര, വിഷു . നമ്മുടെ ഉത്സവങ്ങൾ എല്ലാം ഉർവ്വരതാനുഷ്ഠാനങ്ങൾ ആണ്. കാർഷിക ഉത്സവങ്ങൾ. ഒന്നാം വിളയായ വിരിപ്പിൽ മേടമാസത്തിൽ കൃഷിയിറക്കി ചിങ്ങം / കന്നിമാസത്തിൽ കൊയ്യുന്നു. ഇതാണ് പ്രസിദ്ധമായ കന്നിക്കൊയ്ത്ത് . രണ്ടാം വിളയായ മുണ്ടകനിൽ ചിങ്ങം കന്നിമാസത്തിൽ വിളയിറക്കി ധനു / മകരത്തിൽ കൊയ്യുന്നു. ഇതാണ് പേരു കേട്ട മരക്കൊയ്ത്ത് . മൂന്നാം വിളയാണ് പുഞ്ച. മകരത്തിൽ കൃഷിയിറക്കി മേടത്തിൽ കൊയ്യുന്നു.


ഇന്ന് അത്തം ആറ്. അത്തം പത്തോണം. ഓണം ആദ്യ ആണ്ടറുതിയിലെ കാർഷിക ഉത്സവമായിരുന്നു. ചൂഷണരഹിതമായ ഒരു സാമൂഹ്യ വ്യവസ്ഥയെ സ്വപ്നം കാണുന്നതിന്റെ ജനപക്ഷ രാഷ്ടീയമാണ് മാവേലി നാടു വാണിടും പാട്ടിൽ ഒളിഞ്ഞിരിക്കുന്നത്. അത്തരമൊരു കാലത്തിന് നെടുനായകത്വം വഹിച്ചിരുന്ന മഹാബലിയെ പാതാളത്തിൽ നിന്നും ഭൂമിയിലെത്തിക്കുന്നതിന്റെ സ്വപ്ന സാഫല്യവും ഓണത്തിന്റെ മിത്തിൽ ഉൾച്ചേർന്നിരിക്കുന്നു.


ഇന്ന് ഓണം വിപണിയുടെ ഉത്സവമായിരിക്കുന്നു. വിപണിയിൽ നിന്നും വാങ്ങുന്ന പൂക്കളുടെ ഉത്സവം / കളം. കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നും വാങ്ങുന്ന ഓണ സദ്യ .പേപ്പർ വാഴയിലയിലെ ഊണ്. ചിപ്പ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഉപ്പേരികൾ. ഒരു കാർഷിക ഉത്സവത്തിന്റെ ദുര്യോഗം. കാലം മാറുമ്പോൾ കോലം കെടുമത്രെ.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment