ലോണാർ തടാകം പിങ്ക്​ നിറമായതിന്​ പി​ന്നിലെ രഹസ്യം പുറത്ത്




മുംബൈ: മഹാരാഷ്​ട്രയിലെ ലോണാർ തടാകം പിങ്ക്​ നിറമായതിന്​ പി​ന്നിലെ രഹസ്യം പുറത്തുവന്നു. നാഗ്​പൂർ ആസ്​ഥാനമായുള്ള നാഷനൽ എൻവയോൺമന്റെൽ എൻജിനീയറിങ്​ റിസർച്ച്​ ഇൻസ്​റ്റിറ്റ്യൂട്ടിലും പുണെ അഗാർക്കർ റിസർച്ച്​ ഇൻസ്​റ്റിറ്റ്യൂട്ടിലും നടത്തിയ പരിശോധനയിലാണ് തടാകത്തിന്റെ നിറമാറ്റത്തിന് കാരണം ശാസ്ത്ര ലോകം വ്യക്തമാക്കിയത്. ഉപ്പുവെള്ളത്തിൽ അടങ്ങിയ പ്രത്യേകതരം ബാക്​ടീരിയകളുടെ സാന്നിധ്യമാണ്​ നിറവ്യത്യാസത്തിന്​ കാരണം. 


ഹാലോർക്കിയ എന്ന സൂക്ഷ്​മ ജീവിയാണ്​ ഈ തടാകത്തിലുള്ളത്​. ഇവ പിങ്ക്​ നിറത്തിലുള്ള ചായക്കൂട്ടുകൾ പുറപ്പെടുവിക്കുന്നു. ഹാലോർക്കിയ എന്ന സൂക്ഷ്​മജീവി ഈ തടാകത്തിൽ ധാരളമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവ ഉൽപ്പാദിപ്പിക്കുന്ന ചായക്കൂട്ടുകൾ കാരണം തടാകത്തി​ന്റെ ഉപരിതലത്തിൽ പിങ്ക് നിറമുള്ള പാളി രൂപപ്പെടുകയാണ്​. വെള്ളത്തിന്റെ നിറംമാറ്റം ശാസ്​ത്രജ്​ഞരടക്കമുള്ള ഒരുപാട്​ പേരിൽ ആകാംക്ഷ സൃഷ്​ടിച്ചിരുന്നു.


എന്നാൽ, വെള്ളത്തിന്റെ പിങ്ക് നിറം ശാശ്വതമല്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. പ്രദേശത്ത്​ മഴക്കാലം തുടങ്ങിയതോടെ പിങ്ക്​ നിറം മായുന്നതായും ശാസ്​ത്രജ്​ഞർ വ്യക്​തമാക്കുന്നു. 


ബുൾദാനയ ജില്ലയിലാണ്​ ഈ മനോഹര തടാകമുള്ളത്​. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഉൽക്കാപതനത്തെ തുടർന്ന് രൂപംകൊണ്ടതാണീ തടാകം. കൃഷ്ണശിലയിൽ തീർക്കപ്പെട്ടതും ഉപ്പുവെള്ളം നിറഞ്ഞതുമായ തടാകമാണിത്​. ഇതിന്​ ചുറ്റും കനത്ത കാടാണ്​. ഈ കാടുകൾ നിരവധി പക്ഷിമൃഗാദികളാൽ സമ്പന്നമാണ്​. ലോണാർ തടാകം കാണാൻ നിരവധി​ പേരാണ്​ എത്താറ്​​.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment