പ്രകടന പത്രികയിൽ പ്രകൃതിയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് എം മുകുന്ദൻ




ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയിൽ പ്രകൃതിയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് സാഹിത്യകാരൻ എം മുകുന്ദൻ രംഗത്ത്.  കുന്നുകളുടെയും കാടിന്റെയും സംരക്ഷണമാണ് നമ്മുടെ രാഷ്ട്രീയമെന്നും തെരഞ്ഞെടുപ്പിലെ പ്രകടന പത്രികളിലൊന്നും പ്രകൃതി ഇല്ലെന്നും മുകുന്ദൻ പറഞ്ഞു.


പ്രകൃതിയെ നമ്മൾ സംരക്ഷിക്കണമെന്ന് ആരും പറയുന്നില്ല. അത്തരക്കാരെ പുറത്ത് നിർത്തുന്നതാകണം നമ്മുടെ രാഷ്ട്രീയമെന്നും എം മുകുന്ദൻ പറഞ്ഞു. സുഗതകുമാരിയും പ്രകൃതിയെ മറക്കുന്നതിനെതിരെ പ്രതിഷേധം അറിയിച്ചു. കുടിവെള്ളവും പ്രാണവായുവും അന്നവും ഇല്ലാതാകുന്നിടത്ത് എന്ത് നവോഥാനവും വികസനവുമാണ് ഉണ്ടാകുന്നെതെന്ന് സുഗതകുമാരി ചോദിച്ചു.


ഏറെ കൊട്ടിഘോഷിച്ചാണ് കേന്ദ്രത്തിൽ ഭരിക്കുന്ന ബിജെപിയും കേരളം ഭരിക്കുന്ന സിപിഐഎമും കോൺഗ്രസ്സും മറ്റു രാഷ്ട്രീയ പാർട്ടികളുമെല്ലാം തങ്ങളുടെ പ്രകടന പത്രികകൾ പുറത്തിറക്കിയത്. എന്നാൽ ഏറെ പ്രാധാന്യം നൽകേണ്ട പ്രകൃതിയെ മറന്നാണ് ഈ പ്രകടന പത്രികകളെല്ലാം വോട്ട് ചോദിക്കുന്നത്. 


കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലാണ് പ്രകൃതി ക്ഷോഭമുണ്ടായത്. കാലാവസ്ഥാ വ്യതിയാനം മൂലം ജനങ്ങൾ കൂടുതൽ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷത്തിൽ കാർബൺ അളവ് കൂടി വരികയും രാജ്യതലസ്ഥാനം ലോകത്തിലെ തന്നെ ഏറ്റവും വായു മലിനീകരണമുള്ള ഇടമായി മാറുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിട്ടും പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാത്തത് ജനങ്ങൾക്ക് പ്രതിഷേധം അറിയിക്കേണ്ട കാര്യമാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment