പ്രളയം പൂര്‍ണമായും മനുഷ്യനിര്‍മിതം മാത്രമാണെന്ന്​ പറയാനാകില്ല -ഡോ. മാധവ്​ ഗാഡ്​ഗില്‍




കോ​ട്ട​ക്ക​ല്‍: കേ​ര​ള​ത്തി​ലു​ണ്ടാ​യ പ്ര​ള​യം പൂ​ര്‍​ണ​മാ​യി മ​നു​ഷ്യ​നി​ര്‍​മി​തം ​മാത്രമാണെന്ന് പ​റ​യാ​നാ​കി​ല്ലെ​ന്ന്​ ഡോ. ​മാ​ധ​വ്​ ഗാ​ഡ്​​ഗി​ല്‍. പ്ര​ള​യ​ത്തി​ന്​ ഒ​ന്നി​ല​ധി​കം കാ​ര​ണ​ങ്ങ​ളു​ണ്ടാ​കും. പ്ര​കൃ​തി ദു​ര​ന്ത​വും ക​ന​ത്ത മ​ഴ മൂ​ല​വും പ്ര​ള​യ​മു​ണ്ടാ​കാം. ശ​രി​യ​ല്ലാ​ത്ത രീ​തി​യി​ലു​ള്ള റി​സ​ര്‍വോ​യ​ര്‍ മാ​നേ​ജ്മെന്റിന്റെയും കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്. മനുഷ്യന്റെ ഇടപെടലും ഇതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. എന്നാൽ അത് മാത്രമല്ല കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. എം.​കെ.​ആ​ര്‍ ഫൗ​ണ്ടേ​ഷ​ന്റെ ക​ര്‍​മ പു​ര​സ്​​കാ​രം സ്വീ​ക​രി​ക്കാനെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. 


മ​ല​പ്പു​റം, വ​യ​നാ​ട്​ ജി​ല്ല​ക​ളി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ന്​ കാ​ര​ണം ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​മ​ല്ലെ​ന്ന വി​ദ​ഗ്​​ധ​രു​ടെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സം​ബ​ന്ധി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ ത​ര​ത്തി​ലു​ള്ള ഇ​ട​പെ​ട​ല്‍ കാ​ര​ണ​മാ​കാം. റോ​ഡ്​ നി​ര്‍​മാ​ണം, ക്വാ​റി പ്ര​വ​ര്‍​ത്ത​നം, മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച്‌​ കു​ന്നി​ന്‍​ച​രി​വി​ലും മു​ക​ള്‍​ഭാ​ഗ​ത്തും ഭൂ​മി നി​ര​പ്പാ​ക്കു​ക തു​ട​ങ്ങി​യ ഇ​ട​പെ​ട​ലു​ക​ളെ​ല്ലാം കാ​ര​ണ​മാ​കാം. ക്വാറികൾ പ്രവർത്തിക്കുന്നില്ല എന്ന കാരണത്താൽ അവിടെയുണ്ടായ ഉരുൾപൊട്ടലുകൾക്ക് മനുഷ്യ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല.


പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ നേ​രി​ട്ട്​ വി​വ​രം ശേ​ഖ​രി​ക്കു​ക​യാ​ണ്​ ഏ​റ്റ​വും ന​ല്ല രീ​തി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജി​യോ​ള​ജി​സ്​​റ്റു​ക​ളു​ടെ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി ശ​രി​യാ​ക​ണ​മെ​ന്നി​ല്ലെന്നും ഗാഡ്‌ഗിൽ പറഞ്ഞു. ഗാ​ഡ്​​ഗി​ല്‍ റി​പ്പോ​ര്‍​ട്ടിനെ​ക്കു​റി​ച്ച്‌​ വ്യാ​പ​ക​മാ​യി വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​തി​ലൊ​ന്നാ​യി​രു​ന്നു പ​ശ്​​ചി​മ​ഘ​ട്ട​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ന്‍ അ​തോ​റി​റ്റി വ​രു​മെ​ന്ന​ത്. റി​പ്പോ​ര്‍​ട്ട്​ ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ ച​ര്‍​ച്ച ചെയ്യണമെന്നായിരുന്നു ഉ​ദ്ദേ​ശി​ച്ച​ത്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. 


റി​പ്പോ​ര്‍​ട്ട്​ മ​ല​യാ​ള​ത്തി​ലേ​ക്ക്​ പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ ശേ​ഷം പ​ശ്​​ചി​മ​ഘ​ട്ട​ത്തി​ലെ മു​​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വി​ത​ര​ണം ചെ​യ്യ​ണം. തു​ട​ര്‍​ന്ന്​ ഗ്രാ​മ​സ​ഭ ത​ല​ത്തി​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ച​ര്‍​ച്ച ചെയ്‌ത്‌​ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​യി​രി​ക്ക​ണം ന​ട​പ്പാ​ക്കേ​ണ്ട​ത്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ട്​ പ്ര​ള​യ​ങ്ങ​ള്‍​ക്ക്​ ശേ​ഷം കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ടി​ന്​ അ​നു​കൂ​ല​മാ​യി നി​ര​വ​ധി പേ​ര്‍ ചി​ന്തി​ച്ച്‌​ തു​ട​ങ്ങി​യ​ത്​ സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും അ​േ​ദ്ദ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. ആ​സ്​​ത്രേ​ലി​യ​യി​ല്‍ ന​ട​പ്പാ​ക്കി​യ രീ​തി​യാ​ണ്​ ഗു​ണ​ക​രമെന്നും അദ്ദേഹം നിർദേശിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment