മഹാരാഷ്ട്രയിലെ പാല്‍ഗാറിൽ തുടർച്ചായി ഭൂചലനം
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പാല്‍ഗാര്‍ ജില്ലയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചനം ഇന്ന് പുലര്‍ച്ചെ 3.15നാണ്‌അനുഭവപ്പെട്ടത്. പത്ത് കിലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനം ഉണ്ടായെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള എന്‍ സി എസ് അറിയിച്ചു. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.


ഗുജറാത്തിന്റെയും മുംബൈയുടെയും സമീപ ജില്ലയായ പല്‍ഗാറില്‍ താരാപൂര്‍ ആണവ നിലയങ്ങളുടെ യൂണിറ്റുകള്‍ ഉണ്ട്. കഴിഞ്ഞയാഴ്ച മുതല്‍ ജില്ലയില്‍ തീവ്രത കുറഞ്ഞ ഭൂചനലങ്ങള്‍ അനുഭവപ്പെടുന്നുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment