മഹേഷ് വിജയന് നേരെയുണ്ടായ മാഫിയാ അക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലേക്ക് മാർച്ച്




കോട്ടയം: വിവരാവകാശ - പരിസ്ഥിതി പ്രവർത്തകൻ മഹേഷ് വിജയന് നേരെയുണ്ടായ മാഫിയാ അക്രമത്തിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും. നഗരസഭയ്ക്ക് അകത്ത് വെച്ച് മാൻ മാഫിയ നടത്തിയ അക്രമത്തിൽ കർശന നടപടി സ്വീകരിക്കാതെ മാഫിയ സംഘത്തിനൊപ്പം നിൽക്കുന്ന നഗരസഭയ്ക്കും പോലീസിനും എതിരെയാണ് പ്രതിഷേധം. രാവിലെ 11 മണിക്ക് മാർച്ച് ആരംഭിക്കും.


എസ്.എച്ച്‌ മൗണ്ട് സ്വദേശിയായ പൊതു പ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ മഹേഷ് വിജയനെയാണ് കോട്ടയം നഗരസഭാ ഓഫീസിനുള്ളിലിട്ട് കഴിഞ്ഞ ആഴ്ചയിൽ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് പൊട്ടലുണ്ടാകുകയും ശരീരത്തിലാകമാനം പരിക്കേല്‍ക്കുകയും ചെയ്തു. 


കഞ്ഞിക്കുഴി ഭാഗത്തെ മണ്ണെടുപ്പ് സംബന്ധിച്ച പരാതി അസിസ്റ്റന്റ്റ് എന്‍ജിനീയറെ നേരില്‍ കണ്ട് സംസാരിക്കാന്‍ എത്തിയതായിരുന്നു മഹേഷ്. എ.ഇ സീറ്റില്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ മൊബൈലില്‍ വിളിച്ച്‌ പരാതിയെ പറ്റി മഹേഷ് സംസാരിച്ചു. ഫോണില്‍ സംസാരിക്കുന്നത് കരാറുകാര്‍ കേള്‍ക്കുകയും തുടര്‍ന്ന് അവരിലൊരാള്‍ തൊട്ടടുത്ത് തന്നെയുള്ള കരാറുകാരുടെ വിശ്രമമുറിയിലേക്ക് വിളിച്ച്‌ കയറ്റുകയായിരുന്നു. 


തുടർന്ന്, അനധികൃത മണ്ണ് ഖനനത്തിനെതിരെ പരാതികള്‍ നല്‍കുന്നത് ഇരുവരും മഹേഷ് വിജയൻ ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യം ചെയ്യുന്നത് മഹേഷ് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യാനാരംഭിച്ചത്തോടെ മറ്റ് മൂന്ന് കരാറുകാര്‍ കൂടി മുറിയിലേക്ക് കടന്ന് വരികയും എല്ലാവരും ചേര്‍ന്ന് മര്‍ദ്ദനം ആരംഭിക്കുകയുമായിരുന്നു. ആ മർദ്ദനത്തിനിടെ രക്ഷപെട്ട് മഹേഷ് എഞ്ചിനീയറിങ് സെക്ഷനിലേക്ക് ഓടിക്കയറിയെങ്കിലും കരാറുകാര്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment