ഭൂരിപക്ഷം പറയുന്നു ; സ്റ്റെർലൈറ്റ് പ്ലാന്റ് വേണ്ട : ഹരിത ട്രിബ്യുണൽ കമ്മിറ്റി




തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് വീണ്ടും തുടങ്ങരുതെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യമെന്ന് ഹരിത ട്രിബുണൽ നിയോഗിച്ച  പ്രത്യേക കമ്മിറ്റി. പൊതുജനങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരിൽ നിന്നെല്ലാമായി ലഭിച്ച 2000 പരാതികളിൽ ഭൂരിപക്ഷവും ഈ ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് കമ്മിറ്റി ചെയർമാൻ തരുൺ അഗർവാൾ പറഞ്ഞു. പ്ലാന്റിലും പരിസര പ്രദേശങ്ങളിലും നടത്തുന്ന തെളിവെടുപ്പിന്റെ രണ്ടാം ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബെംഗളൂരു സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൽ സീനിയർ എൻവിറോണ്മെന്റൽ എഞ്ചിനീയറായ എച്ച്.ഡി വരലക്ഷ്മി, വനം പരിസ്ഥിതി മന്ത്രാലയത്തിലെ ശാസ്ത്രജ്ഞൻ സതീഷ് സി ഗർകോട്ടി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കളക്ടർ, എസ് .പി എന്നിവരും സംഘത്തെ അനുഗമിച്ചു. 

 

ഇന്ത്യൻ കോർപ്പറേറ്റ് ഭീമനായ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണശാല സൃഷ്ടിക്കുന്ന മലിനീകരണത്തിനെതിരെ വർഷങ്ങളായി ജനങ്ങൾ സമരത്തിലായിരുന്നു. 2018 ഏപിൽ, മേയ് മാസങ്ങളിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സ്റ്റെർലൈറ്റ് പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനം നടത്താൻ തീരുമാനിച്ചതോടെ  ജനങ്ങൾ സമരം സമരം ശക്തമാക്കി. 2018 മേയ് 22-ന് സമരത്തിന് നേർക്ക് പോലീസ് വേദി വെക്കുകയും  13 പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment