മലമുഴക്കികൾക്കൊപ്പം - കലഞ്ഞൂരിന്റെ ആകുലതകൾ തുറന്നുപറഞ്ഞൊരു കവിത 




മഴ മുഴക്കികളും മലമുഴക്കികളും ഇല്ലാത്ത ഒരു നാട് എത്ര ഭയാനകമായിരിക്കുമെന്ന് ശ്രീമതി അനുജ. എം. സജിത തൻ്റെ കവിതയിൽ സൂചിപ്പിക്കുന്നു. അവർ പങ്കു വെക്കുന്ന ആകുലത സ്വന്തം ഗ്രാമത്തിൻ്റെ തൊടിയെ പറ്റിയും കിഴക്കു നിവർന്നു നിൽക്കുന്ന മല നിരകളെ പറ്റിയുമാണ്. മല മുഴക്കികൾക്കൊപ്പം എന്ന കവിത അങ്ങനെ സ്വന്തം ജീവിതത്തിൻ്റെയും നാടിൻ്റെയും തിരുമൊഴിയായി അവതരിപ്പിക്കുന്നു.


മഴ പ്രകൃതിയുടെ മനോഹരവും സജ്ജീവവുമായ കലാ രൂപമാകുമ്പോൾ, വർഷത്തെ അണിയിച്ചൊരുക്കുന്ന മേഘവും അതിനെ ആശ്ലേഷിക്കുന്ന ഗിരികളും ഇല്ലാത്ത ഭൂമിയിൽ തുള്ളികൾ കേട്ടു കേഴ് വികളായി ചുരുങ്ങും എന്ന കവയത്രിയുടെ ആകുലത കലഞ്ഞൂർ / കൂടൽ ഗ്രാമത്തിലെ അദാനി സാന്നിദ്യത്തിൻ്റെ ഭീകരതയെ കാലേ കൂട്ടി വിളിച്ചറിയിക്കുന്നു.


മഴയായി പെയ്തൊരു പുഴയായൊഴുകണം,അതിലെൻ തേങ്ങലും മിഴി നീരുമലിയണം എന്ന (മോഹം) കവിതയിലും ശ്രീമതി അനുജ. എം. സജി പ്രകൃതിയുടെ അജയ്യമായ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുകയാണ്. കലഞ്ഞൂർ ഗ്രാമത്തെ മൊത്തത്തിൽ തകർക്കുവാൻ പടയൊരുക്കുന്നവരെ തടയുവാൻ മുദ്രാ വാക്യങ്ങൾക്കും ധർണ്ണകൾക്കും മറ്റ് അഹിംസാ സമര മാർഗ്ഗങ്ങൾക്കൊപ്പം കവിതയ്ക്കും കലയ്ക്കും വലിയ പ്രാധാന്യമുണ്ട്.


മലകളും അരുവികളും തണലുകളും സംരക്ഷിക്കുവാൻ നമുക്കൊരോരുത്തർക്കും ബാധ്യതയുണ്ടെന്ന കവിത നാടിൻ്റെ പ്രതിരോധ സമരത്തിന് കരുത്തു പകരും...


മലമുഴക്കികൾക്കൊപ്പം 
====================
മഴമുഴക്കികലരങ്ങൊഴിയുന്നു 
മലമുഴക്കികളുള്ളെരിയുന്നു.... 
മലയോരനാടിൻ മുഖശ്രീയാം പാറകൾ തൻ 
മാറുതുരന്ന് രസിക്കുന്നദാനികൾ.... 


പുണ്യപൈതൃകത്തിൻപ്പെരുമ കാക്കുവാൻ 
അണിനിരക്കുകയീ മഴമുഴക്കികൾക്കൊപ്പം 
നാട്ടുമക്കളെ..  . 
പോർ മുഴക്കുക കവചമാകുക, 
പാറകൾക്കിനി കാവലാക്കുക.... 


ഓർത്തുകൊള്ളുക ലാഭക്കൊതിയരെ 
മല തുരപ്പവർ പെറ്റതായുടെ 
മാറിടം തുരക്കുന്നു,,, 
മണ്ണിടിക്കുന്നവരവൾത്തൻ 
മനം തകർക്കുന്നു.... 


പാറ പിളർത്താൻകിട്ടിയ നോട്ടുകൾ 
അമ്മതൻമേനി പങ്കിട്ടുപകുത്തതിൻ 
വിലയെന്നോർക്കുക.... 


സംഘടിക്കുവിൻ ശക്തരാകുവിൻ 
ഹരിതഭൂമിയെ കാത്തിടുവിൻ... 
ഭയന്നിടുവിൻ ഖനന വീരരേ 
വരികയായി മലമുഴക്കികൾ... 
അക്ഷരങ്ങളാൽ പടയൊരുക്കം 
അണിനിരക്കുക നാട്ടുമക്കളേ........

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment