മലപ്പുറത്തും പക്ഷിപ്പനി; കോഴിക്കോട് പക്ഷികളെ കൊന്നൊടുക്കുന്നു




തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ടി​നു പി​ന്നാ​ലെ മ​ല​പ്പു​റ​ത്തും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ജില്ലയിലെ പെ​രു​വ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ക്ഷി​ക​ള്‍ ച​ത്തി​രു​ന്നു. ഈ ​പ​ക്ഷി​ക​ളു​ടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ ഫലം നെഗറ്റീവ് ആണെന്നാണ് വരുന്ന സൂചനകൾ.


പ​ക്ഷി​പ്പ​നി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​കു​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കെ. ​രാ​ജു നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജില്ലയില്‍ നേ​ര​ത്തെ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചിരുന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ക്കു​ക​ള്‍ ച​ത്ത​ത് പ​ക്ഷി​പ്പ​നി മൂ​ല​മ​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. പാ​ല​ക്കാ​ട്ടും കു​ട്ട​നാ​ട്ടി​ലും താ​റാ​വു​ക​ള്‍ ച​ത്ത​ത് ബാ​ക്ടീ​രി​യ​യും ചൂ​ടും മൂ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യിട്ടുണ്ട്. പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.


അതേസമയം, രോഗം കണ്ടതിന്റെ പേരിൽ പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ വളര്‍ത്തു പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ചിലര്‍ വളര്‍ത്തുപ്പക്ഷികളെ ഒളിപ്പിച്ച്‌ വെയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ദ്രുതകര്‍മ്മ സേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം പ്രദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പോലീസും ഉണ്ടാകും.


കൊടിയത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങള്‍ ഇറങ്ങുക. ജനങ്ങള്‍ നടപടികള്‍ തടഞ്ഞാല്‍ കേസ് എടുക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ സംഘത്തിന്റെ വിലയിരുത്തല്‍.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment