മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിൽ വെള്ളപ്പൊക്കം; ഉരുൾപൊട്ടൽ 




മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. മൂന്ന് ദിവസമായി തുടരുന്ന മഴയിൽ മലപ്പുറം ജില്ലയില്‍ പലയിടത്തും വെള്ളപ്പൊക്കം. മഴ ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത് ജില്ലയുടെ മലയോര മേഖലകളിലാണ്. തീരദേശങ്ങളിൽ ശക്തമായ കടലാക്രമണവും ഉണ്ട്.


മലയോര മേഖലയായ നിലമ്പൂരിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. നിലമ്പൂർ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. കെട്ടിടങ്ങളുടെ എല്ലാം ആദ്യ നില ഏകദേശം വെള്ളത്തിനടിയിലായി. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പല വീടുകളും വെള്ളത്തില്‍ മുങ്ങി.


ഇതിനിടെ നിലമ്പൂർ - കരുളായിമുണ്ടുക്കടവ്​ കോളനിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി. കരുളായി, ചുങ്കത്തറ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. മലവെള്ളപാച്ചിലുണ്ടായ ഭാഗങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിച്ചു. ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment