മലപ്പുറത്ത് ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം




മലപ്പുറം: മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അസം സ്വദേശികളായ സന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്. അതേസമയം, അപകടമുണ്ടായത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്വാറിയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംസ്ഥാനത്തുടനീളം മുവ്വായിരത്തിലേറെ ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടാണ് അനൗദ്യോഗിക കണക്ക്.


അസം സ്വദേശികളായ ഇരുവരും അപാകമുണ്ടായ ക്വാറിയിൽ വെച്ച് തന്നെ മരിച്ചിരുന്നു. അഞ്ച് പേരായിരുന്നു ക്വാറിയില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ പുറത്തു പോയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി. നേരത്തേ ക്വാറികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്ന സമയത്ത് മുകള്‍ ഭാഗത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഈ മണ്ണും കല്ലും ഇടിഞ്ഞു വീണാണ് രണ്ട് പേര്‍ മരിച്ചത്. മരിച്ചവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment