ഭൂമികയ്യടക്കി നിർദിഷ്ട കരിങ്കൽ ക്വാറിയിലേക്ക് റോഡ് നിർമാണം; പ്രതിഷേധ മാർച്ചുമായി നാട്ടുകാർ




മലപ്പുറം: പട്ടിക്കാടിനു സമീപം വെട്ടത്തൂര്‍ മേല്‍ക്കുളങ്ങരിയില്‍ നിര്‍ദ്ദിഷ്ട കരിങ്കല്‍ ക്വാറിയിലേക്കും ക്രഷര്‍യൂണിറ്റിലേക്കും അനധികൃതമായി റോഡ് നിര്‍മിച്ചെന്ന് ആരോപിച്ച്‌ ക്വാറി-ക്രഷര്‍ വിരുദ്ധസമിതി പ്രതിഷേധ മാര്‍ച്ച്‌ നടത്തി. നേരത്തെ മേല്‍ക്കുളങ്ങരയില്‍നിന്ന് മരവിമലയിലെ കുണ്ടമണി എന്ന സ്ഥലത്തേക്ക് നാലുമീറ്റര്‍ റോഡാണുണ്ടായിരുന്നത്. പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് റോഡിന്റെ വീതി എട്ടുമീറ്ററാക്കി മാറ്റിയെന്നും ഇതാനായി ഇരുവശത്തുമുള്ള ഭൂമി കൈയടക്കിയെന്നുമാണ് സമരസമിതിയുടെ ആരോപണം.


പുതുതായി ഏറ്റെടുത്ത ഭൂമി പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സമരക്കാര്‍ പറഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്നതിനിടെ റോഡ് നിര്‍മാണം തുടങ്ങിയതോടെയാണ് പ്രത്യക്ഷസമരവുമായി സമരസമിതി രംഗത്തെത്തിയത്. ക്രഷര്‍യൂണിറ്റിലേക്ക് നടത്തിയ മാര്‍ച്ച്‌ പോലീസ് തടഞ്ഞു. ക്വാറി തുടങ്ങുന്നതിനെതിരെ നിലവിൽ എതിർപ്പുള്ള നാട്ടുകാർ കൂടുതൽ സമരവുമായി രംഗത്തവരുമെന്നാണ് വിവരം.


സമരസമിതി കണ്‍വീനര്‍ മുഹമ്മദലി ഉണ്ണിയമ്പത്ത്, ചെയര്‍മാന്‍ ഷെരീഫ് മഠത്തൊടി, വാര്‍ഡ് അംഗം എം. അബ്ദുല്‍ഹക്കീം, എ. അബ്ദുല്‍വഹാബ്, പി. റഫീഖ്, യു. സലീന, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment