ഉ​രു​ള്‍​പൊ​ട്ട​ല്‍ മേ​ഖ​ല​യി​ല്‍ ക്ര​ഷ​ര്‍, ക്വാ​റി തു​ട​ങ്ങു​ന്ന​തി​നെ​തി​രെ പ്രതിഷേധമാ​ര്‍​ച്ച്‌ ഇ​ന്ന് 




മലപ്പുറം: വെ​ട്ട​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ര്‍​ഡ് മേ​ല്‍​ക്കു​ള​ങ്ങ​ര​യി​ല്‍ തു​ട​ങ്ങാ​നി​രി​ക്കു​ന്ന ക്ര​ഷ​ര്‍, ക്വാ​റി യൂ​ണി​റ്റി​നെ​തിരെ ഇ​ന്നു പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തു​മെ​ന്ന് സ​മ​ര​സ​മി​തി. ശ​നി​യാ​ഴ്ച പ​ത്ത​ര​ക്ക് തേ​ല​ക്കാ​ട് പോ​സ്റ്റോ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നും തു​ട​ങ്ങു​ന്ന മാ​ര്‍​ച്ചി​ല്‍ സ്ത്രീ​ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും അ​ട​ക്ക​മു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.


നി​ല​വി​ലു​ള്ള ക്ര​ഷ​ര്‍ യൂ​ണി​റ്റി​നാ​ല്‍ പ​രി​സ്ഥി​തി​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ഗ്രാ​മ​ത്തി​ല്‍ പു​തു​താ​യി ക്ര​ഷ​ര്‍ താ​ങ്ങാ​നാ​വി​ല്ല. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് നി​ര്‍​ദി​ഷ്ട ക്ര​ഷ​ര്‍ ഭാ​ഗ​ത്ത് പ​ത്തോ​ളം ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളു​ണ്ടാ​യ​താ​യും സമര സമിതി നേതാക്കൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 


പുതിയ ക്വാറി വന്നാൽ പ്ര​ദേ​ശ​ത്തി​ന്‍റെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളാ​യ മ​ല​ക​ളി​ലെ നീ​ര്‍​ച്ചാ​ലു​ക​ള്‍ ഇ​ല്ലാ​താ​വും. ക്വാ​റി പ്ര​ദേ​ശ​ത്തേ​ക്ക് നാ​ലു​മീ​റ്റ​ര്‍ വീ​തി​യി​ലു​ള്ള റോ​ഡ് എ​ട്ടു​മീ​റ്റ​റാ​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന് മു​ഴു​വ​ന്‍ ഭൂ​വു​ട​മ​ക​ളും ഭൂ​മി വി​ട്ടു​ന​ല്‍​കി​യി​ട്ടി​ല്ല. ഭൂ​മി ഏ​റ്റെ​ടു​ത്ത​താ​യി പ​റ​യു​ന്ന​ത് നി​യ​മാ​നു​സൃ​ത​മ​ല്ല. മ​രി​ച്ച​യാ​ളു​ടെ പേ​രി​ല​ട​ക്കം സ​മ്മ​ത​പ​ത്ര രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യു​ണ്ടാ​ക്കി​യാ​ണ് ഹാ​ജ​രാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ച്ചു. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വ​ഴി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കു​റ​ച്ച്‌ ഭൂ​വു​ട​മ​ക​ളി​ല്‍ നി​ന്ന് സ​മ്മ​ത​പ​ത്രം വാ​ങ്ങി​യ​ത്. എ​ന്നാ​ല്‍ 17ഓ​ളം ഉ​ട​മ​ക​ള്‍ ഇ​നി​യും ഒ​പ്പി​ട്ടു​ന​ല്‍​കി​യി​ട്ടി​ല്ലെന്നും ഇവർ പറഞ്ഞു.


വാ​ര്‍​ഡം​ഗം എ.​അ​ബ്ദു​ള്‍ ഹ​ക്കീം, സ​മ​ര​സ​മി​തി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് ഷ​രീ​ഫ്, കെ.​മൊ​യ്തീ​ന്‍​കു​ട്ടി, കെ.​ഉ​സ്മാ​ന്‍, സി.​കെ.​അ​സീ​സ് നെന്മി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment