മലപ്പുറം :പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും നികത്തിബൈപ്പാസ് റോഡ്




മലപ്പുറത്ത് പാടശേഖരങ്ങളും തണ്ണീർതടങ്ങളും തകർത്തുകൊണ്ട് ബൈപാസ് നിർമിക്കാനൊരുങ്ങുന്നു .മലപ്പുറം മുൻസിപാലിറ്റി പരിധിയിൽ നിന്ന് ആരംഭിക്കുന്ന ബൈപ്പാസ് കൂട്ടിലങ്ങാടി മക്കരപറമ്പ് കുറുവ തുടങ്ങിയ പഞ്ചായത്തുകളുടെ പരിതിയിലുള്ള പാടശേഖരങ്ങളും തണ്ണീർതടങ്ങളും കുന്നിടിച്ച് നികത്തിയാണ്. കടന്ന് പോകുന്നത്.സാറ്റലൈറ്റ് പർവ്വേ നടത്തി 45 മീറ്റർ അടയാളപ്പെടുത്തി പാടശേഖരങ്ങളിൽ സൂചനാ ബോഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

 

 

ഏകദേശം 8 കിലോമീറ്റർ ദൂരപരിതിയിൽ നിർദ്ദിഷ്ട ബൈപ്പാസ് കടന്ന് പോകുന്നതിൽ 90% വും നെൽവയൽ നികത്തിയാണ്എന്ന് പറയപ്പെടുന്നു.കഴിഞ്ഞ പ്രളയകെടുതിയിൽ ദുരിതം അനുഭവിച്ച പ്രദേശങ്ങളി ലൂടെ യാണ്റോഡ് നിർമിക്കുന്നത്.അത് കൊണ്ട് തന്നെ വരുംകാലങ്ങളിൽ വലിയ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഈ പ്രദേശങ്ങൾ അനുഭവിക്കേണ്ടി വരും,മാത്രമല്ല നെൽവയൽ നികത്താൻ ആവശ്യമായ കല്ലിനും മണ്ണിനും വേണ്ടി സമീപപ്രദേശത്തെ കുന്നുകൾ മുഴുവൻ ഇടിച്ച് നിരത്തേണ്ടി വരും അത് നിലവിലെ സ്ഥിതി കൂടുതൽ ഗുരുതമാക്കും.

 

 

കയ്യേറ്റങ്ങൾ ഒഴിപ്പിച്ചുകൊണ്ട് നിലവിലുള്ള പാത വികസിപ്പിച്ച് ഗതാഗതപ്രശ്നം പരിഹരിക്കാനുള്ള സാധ്യത നിലനിൽക്കെയാണ്   പുതിയ ബൈപ്പാസുമായി മുന്നോട്ടുപോകാൻ തീരുമാനമെടുത്തിരിക്കുന്നത്.ബൈപ്പാസ് പദ്ധതി മുന്നിൽ കണ്ടുകൊണ്ട് വസ്തുവാങ്ങികൂട്ടിയവർക്ക് മാത്രമായിരിക്കും ഇതുകൊണ്ട് ഗുണമുണ്ടാവുകയെന്നും പശ്ചിമഘട്ടസംരക്ഷണ സമിതി കൺവീനർ മുസ്തഫ പള്ളിക്കുത്ത് പറയുന്നു  .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment