മലപ്പുറം പരിസ്ഥിതി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കതിരെ രാപ്പകൽ പ്രതിഷേധം





പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്കും വധശ്രമങ്ങൾക്കും വധഭീഷണികൾക്കുമെതിരെ ഒക്ടോബർ രണ്ട് മൂന്ന് തീയതികളിൽ പരിസ്ഥിതി മനുഷ്യാവകാശ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ മലപ്പുറം കളക്ട്രേറ്റിനുമുന്നിൽ രാപ്പകൽ പ്രധിഷേധം നടത്തുന്നു.

 

 

 അടുത്ത കാലത്തായി മലപ്പുറം ജില്ലയിൽ നിരവധി പേരാണ് ക്വാറി ക്രഷർ മാഫിയകളുടേയും മണൽ മാഫിയകളുടേയും ആക്രമണത്തിന് ഇരയായത്,വധഭീഷണികളും നിരവധിയാണ്. ഒതായിയിൽ പരിസ്ഥിതി പ്രവർത്തകന്റെ  വീടിന് നേരേ നടന്ന സ്ഫോടകവസ്തു ആക്രമണമാണ് അതിൽ ഏറ്റവും ഒടുവിലത്തേ ത്.ദിവസങ്ങൾക്ക് മുൻപ് കൂടരഞ്ഞിയിൽ രണ്ട് പരിസ്ഥിതി പ്രവർത്തകരെ പട്ടാപ്പകൽ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചി രുന്നു .ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ നൽകാറുണ്ടെ ങ്കിലും കൃത്യമായ നടപടി സ്വീകരിക്കാറില്ല .ഇത്തരത്തിൽ പോലീസിന്റ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന അനാസ്ഥ മൂലം പരിസ്ഥിതി പ്രവത്തകർക്ക് നേരേയുള്ള ആക്രമണം വർദ്ധിച്ചുവരികയാണ്.പോലീസ് അനാസ്ഥ അവസാനിപ്പിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യണം,പരിസ്ഥിതി പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തണം എന്നീ  ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പരിസ്ഥിതി മനുഷ്യാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം നടത്തുന്നത് .

 

 

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് മാത്രമേ പുനർനിർമ്മാണം നടത്തുകയുള്ളൂ എന്ന് അധികാരികൾ ആണയിടുമ്പോഴും പ്രയാനന്തരം കേരളത്തിലെ ഖനന മാഫിയകൾക്ക്  ഏത് മലയും പൊട്ടിച്ചെടുക്കാനും ഏത് കുന്നും ഇടിച്ച് നിരത്താനും ഏത് പുഴയിൽ നിന്നും മണലൂറ്റാനും സാധിക്കുന്ന തരത്തിലേക്ക് പുനർ നിർമാണം പുരോഗമിക്കുകയാണ്.പുനർനിർമാണത്തിന്റെ സാധ്യതകൾ മുന്നിൽ കണ്ട് കുന്നിലും മലയിലും പുഴയിലും കണ്ണും നട്ടിരിക്കുന്ന മാഫിയാ സംഘങ്ങൾക്ക് പരിസ്ഥിതി പ്രവർത്തകർ വലിയ തലവേദന തന്നെയാണ്.അത് കൊണ്ട് തന്നെ  ആസൂത്രിത ശ്രമത്തിന്റെ ഭാഗമായി ആക്രമണങ്ങൾ അഴിച്ച് വിട്ട് ഭയപ്പെടുത്തി നിശബ്ദമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന്പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു .

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment