മലയാറ്റൂർ പാറമട ദുരന്തം: കേരളത്തിലെ പാറമടകളെ ആര് നിയന്ത്രിക്കും?




എറണാകുളം മലയാറ്റൂരിൽ പാറമട പ്രവർത്തനത്തിനായി കൊണ്ട് വന്ന് സൂക്ഷിച്ച സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അനധികൃത പാറമടകളുടെ പറുദീസയാണ് കേരളം. അനധികൃതമായ പാറമടകൾ പോലും പ്രവർത്തിക്കുന്നത് അനധികൃതമായ നടപടികളിലൂടെയാണ്. കേരളത്തിൽ ഇത്തരം അനധികൃത പാറമട പ്രവർത്തനങ്ങൾ ഉണ്ടായിട്ടും ബന്ധപ്പെട്ട അധികൃതർ ഇപ്പോഴും ഉറക്കം നടിച്ച് ഇരിക്കുകയാണ്


മലയാറ്റൂരില്‍ സ്ഫോടനമുണ്ടായത് അനധികൃതമായി വെടിമരുന്ന് സൂക്ഷിച്ച കെട്ടിടത്തിലെന്ന് പൊലീസ് വ്യക്തമാക്കി കഴിഞ്ഞു. ഈ കെട്ടിടത്തില്‍ വെടിമരുന്ന് ശേഖരിക്കാനുള്ള അനുമതി ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഉടമകളെ വിളിപ്പിച്ച്‌ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. ഉടമകള്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു. 


അതേസമയം, സ്ഫോടനമുണ്ടായ പാറമടയ്ക്ക് ലൈസന്‍സുണ്ടോ എന്ന് അന്വേഷിച്ച്‌ വരുകയാണെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക് അറിയിച്ചു. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികളാണ് മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ പെരിയണ്ണന്‍, ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.


മലയാറ്റൂരിന് സമീപം ഇല്ലിത്തോടുള്ള വിജയ എന്ന പാറമടയില്‍ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സ്ഫോടനം. പാറമടക്ക് സമീപമുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ഇളവുകള്‍ വന്നതോടെ പാറമട ഉടമകള്‍ തൊഴിലാളികളെ തിരിച്ച് വിളിച്ചു. തുടര്‍ന്ന് ജോലിക്കായി തിരിച്ചെത്തിയതായിരുന്നു നാഗയും പെരിയണ്ണനും. പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്.


വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു രണ്ടുപേരും. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. പാറമട, പഞ്ചായത്തിന്‍റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്നതാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment